വസ്ത്ര ധാരണത്തിന്റെ പേരില്‍ സിനിമാ താരങ്ങള്‍ക്ക് ആരാധകരില്‍ നിന്നും ഏറെ വിമര്‍ശനം ഏല്‍ക്കാറുണ്ട്. നടിമാര്‍ക്കാണ് ഈ വിമര്‍ശനം കൂടുതലും ഏല്‍ക്കേണ്ടി വരുന്നത്.
എന്നാല്‍ വളരെ നയപരമായി ഇക്കാര്യങ്ങളെ നേരിടുന്നവരാണ് മിക്ക നടിമാരും. കഴിഞ്ഞ ദിവസം നടി അമലാ പോള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌ത ഒരു ചിത്രത്തിനും സമാനമായ ഒരു കമന്റിനെ നേരിടേണ്ടി വന്നു. ഇതിന് താരം നല്‍കിയ ചുട്ടമറുപടിയാണ് ശ്രദ്ധേയമായിരിക്കുന്നത്.
ഇറക്കം കുറഞ്ഞ ഷോര്‍ട്സ് ധരിച്ച് വള്ളത്തില്‍ ഇരിക്കുന്ന ചിത്രമാണ് അമല പോസ്‌റ്റ് ചെയ്‌തത്. തൊട്ടുപിന്നാലെയെത്തി ആരാധകന്റെ കമന്റ്. താരത്തിന്റെ പാന്റ്സ് എവിടെയെന്നായിരുന്നു ആരാധകന് അറിയേണ്ടിയിരുന്നത്.
അത് ജോഗിംഗിന് പോയി കണ്ടുപിടിച്ച് തരുമോ എന്നായിരുന്നു താരത്തിന്റെ മറുപടി. കമന്റിട്ടയാള്‍ കണ്ടംവഴി ഓടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.
നിരവധി പേരാണ് അമലയുടെ ഈ കമന്റിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. പാന്റ്സ് എവിടെയെന്ന് ചോദിച്ചയാള്‍ തന്നെ ഒടുവില്‍ താരത്തിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്‌തു.