നടി വസുന്ധരദാസിനെ നടുറോഡിലിട്ട് ടാക്‌സി ഡ്രൈവര്‍ ചെയ്തത് ഇങ്ങനെ

78

ബംഗളൂരു: നടിയും ഗായികയുമായ വസുന്ധരദാസിനെ കാബ് ഡ്രൈവര്‍ നടുറോഡില്‍ വച്ച്‌ തടഞ്ഞു നിറുത്തി അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി.

Advertisements

താന്‍ സഞ്ചരിച്ച കാറിനെ 4 മണിക്കൂറോളം പിന്‍തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തി കാറില്‍ നിന്ന് ഇറക്കി അപമാനകരമാകുന്ന വിധം വാക്കുകള്‍ പ്രയോഗിച്ചതായാണ് വസുന്ധരാദാസ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കല്‍ അടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. നടിയെ പിന്തുടര്‍ന്ന് ചീത്തപറഞ്ഞ കാബ് ഡ്രെെവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

തിങ്കളാഴ്ച വൈകിട്ട് നാലരയോടെ മല്ലേശ്വരം മര്‍‌ഗോസ റോഡിലെ സിഗ്നലിന് സമീപമാണ് സംഭവം. നടി സിഗ്നല്‍ തെറ്റിച്ച്‌ തന്റെ ടൊയോട്ടോ എത്തിയോസ് കാറിന്റെ വഴിമുടക്കിയെന്ന് പറഞ്ഞാണ് ഡ്രൈവര്‍ അവരെ പിന്തുടര്‍ന്നത്.

തുടര്‍ന്ന് മല്ലേശ്വരം 18 ക്രോസ് റോഡിലെ സിഗ്നലില്‍ വെച്ച്‌ നടിയെ തടഞ്ഞു നിര്‍ത്തിയാണ് ശകാരവര്‍ഷങ്ങള്‍ ചൊരിഞ്ഞത്. മല്ലേശ്വരം പൊലീസ് സ്റ്റേഷനിലാണ് നടി കേസ് നല്‍കിയിരിക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാലിനോടൊപ്പം രാവണപ്രഭുവിലും വജ്രത്തില്‍ മമ്മൂട്ടിക്കൊപ്പവും നായികയായി അഭിനയിച്ച നടിയാണ് വസുന്ധരദാസ്.

Advertisement