ഷോര്‍ട്‌സ് ധരിച്ച് ഹോട്ടലില്‍ എത്തിയ കനിഹയ്ക്ക് കിട്ടിയ എട്ടിന്റെ പണി

38

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിയ താരമാണ് കനിഹ. സിനിമയില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ പല താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

Advertisements

എന്നാല്‍ ഒരു ഭക്ഷണ ശാലയില്‍ നിന്നും നേരിട്ട അനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് കനിഹ. പാരീസ് യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറിയപ്പോള്‍ വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ ഇറക്കിവിട്ടിട്ടുണ്ടെന്ന് കനിഹ ഒരു അഭിമുഖത്തില്‍ തുറന്നുപറയുന്നു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ..” ഞാനൊരു ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാനായി കയറി. വളരെ സിംപിളായ ഒരു കാഷ്വല്‍ ടീ ഷര്‍ട്ടും ഷോര്‍ട്‌സുമായിരുന്നു എന്റെ വേഷം. അവിടെയുണ്ടായിരുന്ന ബാക്കി ആളുകളെല്ലാം നല്ല രീതിയില്‍ വസ്ത്രം ധരിച്ചാണ് ഇരിക്കുന്നത്.

എന്റെ വേഷം കണ്ടിട്ടാവാം അവര്‍ ഭക്ഷണശാലയുടെ അകത്ത് പ്രവേശിക്കാന്‍ എന്നെ അനുവദിച്ചില്ല. ഇറങ്ങിപ്പോകാന്‍ പറഞ്ഞ് അവര്‍ ചൂടായി. എന്നാല്‍ അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കുകയും കൈയില്‍ പണമുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തതോടെ യപ്പോഴാണ് അവര്‍ എന്നെ ഭക്ഷണം കഴിക്കാന്‍ അനുവദിച്ചു.

ആ റെസ്റ്റോറന്റിലെ ഏറ്റവും നല്ല വിഭവങ്ങള്‍ തന്നെ ഓര്‍ഡര്‍ ചെയ്തിട്ട് ഇരിക്കുമ്പോള്‍ അവിടെ താമസിക്കുന്ന കുറച്ചു മലയാളികള്‍ താനെന്നെ കണ്ടയുടന്‍ അടുത്തുവന്ന് സംസാരിക്കാനും സെല്‍ഫിയെടുക്കാനുമൊക്കെ തുടങ്ങി.

ഇതൊക്കെ കണ്ടപ്പോള്‍ റെസ്റ്റോറന്റിന്റെ ഉടമ വന്ന് നിങ്ങള്‍ ഇത്ര വലിയ സെലിബ്രിറ്റിയാണെന്ന് അറിഞ്ഞില്ല. നിങ്ങളുടെ വേഷം കണ്ട് തെറ്റിദ്ധരിച്ചതിന് ക്ഷമിക്കണം. എന്ന് പറഞ്ഞു.” ഭക്ഷണം കഴിക്കാന്‍ അവിടെ എത്തിയ മലയാളികളാണ് തനിക്ക് അന്ന് രക്ഷയായതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement