തമ്മില്‍ സംസാരിക്കാറില്ല, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പരസ്പരം അണ്‍ഫോളോ ചെയ്തു, പോര് പരസ്യമാക്കി പ്രിയാ വാര്യരും ഒമര്‍ ലുലുവും

14

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ്വ് എന്ന ചിത്രവും പ്രിയാ വാര്യര്‍ എന്ന പുതുമുഖ താരവും മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെയാണ് ആഗോള പ്രസിദ്ധിയിലേക്കെത്തിയത്. പിന്നീട് ടീസറിലും പ്രിയ കൈയടി നേടി.

Advertisements

ഈ വര്‍ഷം ആദ്യമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ഷൂട്ടിംഗ് പല പ്രതിസന്ധികളുടെയും തര്‍ക്കങ്ങളുടെയും ഭാഗമായി നീണ്ടു പോകുകയായിരുന്നു. ഇതിനിടെ പ്രിയയ്ക്ക് ലഭിക്കുന്ന അമിത പ്രാധാന്യവും അതി പ്രശസ്തിയും പലരിലും എതിര്‍പ്പിനിടയാക്കുകയും ജനപ്രീതി ഇടിയുകയും ചെയ്തു.

നിര്‍മാതാവ് ഔസേപ്പച്ചനുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ത്ത് തിരക്കഥയില്‍ വരുത്തിയ തിരുത്തലുകളോടെ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത്. പ്രിയാ വാര്യര്‍ക്ക് പ്രാധാന്യം വര്‍ധിപ്പിക്കുന്ന തരത്തില്‍ തിരുത്താന്‍ നിര്‍മാതാവ് ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് സൂചന.

പ്രിയാ വാര്യരും ഒമര്‍ ലുലുവും ഇതിനിടെ പിണക്കത്തിലായെന്നും സെറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ശരിവെച്ചുകൊണ്ട് ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ എക്കൗണ്ടുകളില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതായാണ് പ്രേക്ഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രിയയോട് എന്ന തരത്തിലുള്ള മറുപടിയുമായി ഒമര്‍ ഒരു പോസ്റ്റ് ഇടുകയും ചെയ്തു.

അവസാന ഷെഡ്യൂളില്‍ പ്രിയ സംവിധായകനോട് സംസാരിക്കാന്‍ പോലും തയാറായില്ലെന്നും ഇതിനാല്‍ അസോസിയേറ്റ്‌സ് മുഖേനയാണ് പ്രിയക്കുള്ള രംഗങ്ങള്‍ വിശദീകരിച്ച്‌ നല്‍കിയിരുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന പാട്ടിന് ലഭിച്ച ഡിസ്ലൈക്കുകള്‍ പ്രിയയോടുള്ള പ്രേക്ഷകരുടെ ദേഷ്യം കാരണമാണെങ്കില്‍ അത് ചിത്രത്തോട് കാണിക്കരുതെന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു.

Advertisement