കത്രീന കൈഫിന്റെ ഡാന്‍സ് കണ്ട് കണ്ണ് തള്ളിപ്പോയ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍, വീഡിയോ വൈറല്‍

34

ഹേമമാലിനി, ശ്രീദേവി, മാധുരി ദീക്ഷിത്ത്, കരിഷ്‌മ കപൂർ.. ഇങ്ങനെ ബോളിവുഡിൽ അതിഗംഭീര നർത്തകിമാരുണ്ട്.. ഇവരുടെയെല്ലാം ഡാൻസ് കണ്ട് കൈയടിച്ചവരുടെ ആരാധകരും അഭിനേതാക്കളുമെല്ലാം ഉണ്ട്.

Advertisements

എന്നാൽ ബാർബി ഡോൾ കത്രീന കൈഫിന്‍റെ കിടിലൻ ഡാൻസ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഒരു ബോളിവുഡ് സൂപ്പർസ്റ്റാർ. മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർ ഖാനാണ് ക്യാറ്റിന്‍റെ നൃത്തത്തിനു മുന്നിൽ വിസ്മയിച്ചുനിൽക്കുന്നത്.

കത്രീന കൈഫും ആമിർ ഖാനും അമിതാഭ് ബച്ചനുമൊക്കെ ഒന്നിക്കുന്ന പുതിയ ചിത്രം തഗ്‌സ് ഒഫ് ഹിന്ദുസ്ഥാന് വേണ്ടിയുള്ള കത്രീനയുടെ നൃത്തച്ചുവടുകളാണ് ഹിറ്റായിരിക്കുന്നത്. കത്രീനയുടെ ഡാൻസ് പ്രാക്റ്റീസിന്‍റെ വിഡിയോയാണ് വൈറലായിരിക്കുന്നത്. സുരയ്യ എന്ന ഈ പാട്ടിന്‍റെ ടീസറിന് വലിയ സ്വീകരണം ലഭിച്ചിരുന്നു.

പ്രഭുദേവയാണ് കൊറിയോഗ്രഫർ. പ്രഭുദേവ പറഞ്ഞുകൊടുക്കുന്നതിന് അനുസരിച്ച് കത്രീന നൃത്തം ചെയ്യുമ്പോൾ ആമിർ ഖാൻ സമീപത്തിരിക്കുന്നത് കാണാം. എന്നാൽ കത്രീനയുടെ ഡാൻസിന്‍റെ റിഹേഴ്‌സൽ കാണുന്നവർ മറ്റൊന്നും ശ്രദ്ധിച്ചെന്നു വരില്ല.

ആക്ഷൻ പീരിയഡ് ഡ്രാമയാണ് ഈ സിനിമ. ശ്രേയ ഘോഷാലും വിശാൽ ഡെജ്‌ലാനിയും ചേർന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‌ലർ നേരത്തെ തംരഗമായിരുന്നു. ദംഗൽ താരം ഫാത്തിമ സന ഷെയ്ക്ക് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ആക്ഷന് പ്രാധാന്യമുള്ള ചിത്രം വിജയ് കൃഷ്‌ണ ആചാരിയാണ് സംവിധാനം ചെയ്യുന്നത്. അടുത്തമാസം എട്ടിന് തിയെറ്ററുകളിലെത്തും.

Advertisement