തനിക്കിട്ട് പണിഞ്ഞവരുടെ മര്‍മ്മത്തടിച്ച് ദിലീപ്, എംടിയുടെ രണ്ടാമൂഴം ഏറ്റെടുക്കുന്നത് ദിലീപ്, മെഗാ പ്രോജക്റ്റില്‍ നിന്നും ശ്രീകുമാറും മോഹന്‍ലാലും മഞ്ജുവും പുറത്താകും!

38

ദുബായ് : ജനപ്രിയ നായകന്‍ നടന്‍ ദിലീപ് എംടിയുടെ തിരക്കഥയായ ‘രണ്ടാമൂഴം’ ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ദിലീപിന്റെ നേതൃത്വത്തില്‍ സിനിമാ ബന്ധമുള്ള പ്രമുഖ ദുബായ് വ്യവസായി ചിത്രത്തിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ചിത്രത്തില്‍ നിലവില്‍ പറഞ്ഞുകേട്ട ടീം മുഴുവനായും ദിലീപ് വിരുദ്ധരായിരുന്നു.

Advertisements

ദിലീപിന്റെ ‘പ്രഖ്യാപിത’ ശത്രുക്കളായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മുന്‍ ഭാര്യ മഞ്ജുവാര്യര്‍ക്കും നടന്‍ മോഹന്‍ലാലിനും ദിലീപിന്റെ മധുര പ്രതികാരമാണ് ‘രണ്ടാമൂഴം’ എന്ന റിപ്പോര്‍ട്ടുകളാണ് മലയാള സിനിമയില്‍ നിന്നും ഏറ്റവും പുതിയതായി പുറത്തുവരുന്നത്. ഒടിയന്‍ സംവിധായകനായ വി എ ശ്രീകുമാര്‍ മേനോന്‍ മലയാള സിനിമയില്‍ രണ്ടാമൂഴമാകേണ്ടിയിരുന്ന സിനിമയാണ് എം ടിയുടെ ‘രണ്ടാമൂഴം’.

എന്നാല്‍ ശ്രീകുമാര്‍ മേനോന് ഇനി തിരക്കഥ നല്‍കില്ലെന്നും ശ്രീകുമാറിന് നല്‍കിയ കരാര്‍ കാലാവധി അവസാനിച്ചെന്നും എം ടി വാസുദേവന്‍ നായര്‍ ഇന്ന് വീണ്ടും കോടതിയില്‍ നിലപാട് ബോധിപ്പിച്ചിട്ടുണ്ട്. ഇതോടെ ശ്രീകുമാര്‍ എം ടിയെ നേരില്‍ക്കണ്ട് നടത്തിയ ഒത്തുതീര്‍പ്പ്‌ ശ്രമങ്ങളും പാളി. തിരക്കഥ തിരിച്ചുകിട്ടണമെന്ന ഉറച്ച നിലപാടിലാണ് എം ടി.

എം ടിയുടെ തിരക്കഥയില്‍ ഇതേ രണ്ടാമൂഴം മറ്റൊരു ടീമിനെക്കൊണ്ട് അവതരിപ്പിക്കുകയാണ് ദിലീപിന്റെ ലക്‌ഷ്യം. അതിനായി സുഹൃത്തായ മലയാളി വ്യവസായിയുടെ സഹായം ദിലീപ് തേടിയിട്ടുണ്ട്. സംവിധായകനായി പ്രിയദര്‍ശന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും മോഹന്‍ലാല്‍ പോലും ചിത്രത്തിലുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം.

പകരം ഈ വേഷം ദിലീപായിരിക്കുമോ ഏറ്റെടുക്കുകയെന്നതും വ്യക്തമല്ല. എന്തായാലും ഒടിയനും മുമ്ബേ ശ്രീകുമാര്‍ മേനോന്‍ സ്വപ്ന പദ്ധതിയായി ഏറ്റെടുത്തിരുന്ന രണ്ടാമൂഴം ശ്രീകുമാറില്‍ നിന്നും നഷ്ടമായതായി ഉറപ്പായിട്ടുണ്ട്. ഇതിനു പിന്നില്‍ ദിലീപിന്റെ തന്ത്രങ്ങളാണെന്നും വ്യക്തമായിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ദിലീപ് ജയിലില്‍ കിടക്കുമ്ബോഴായിരുന്നു ഒടിയന്റെ ചിത്രീകരണം നടന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമ റിലീസിംഗിന് ഒരുങ്ങുകയാണ്.

ഒടിയന്‍ ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി തന്റെ ‘രണ്ടാമൂഴ’ത്തിന് ഒരുങ്ങുമ്ബോഴാണ് അപ്രതീക്ഷിതമായ കരുനീക്കങ്ങളിലൂടെ എം ടി തിരക്കഥയ്ക്കായി കോടതിയെ സമീപിച്ചത്. മലയാളത്തിന്റെ വിഖ്യാതനായ എഴുത്തുകാരന്‍ സ്വന്തം തിരക്കഥയ്ക്കായി കോടതി കയറിയതോടെയാണ് രണ്ടാമൂഴം ശ്രീകുമാറില്‍ നിന്നും തട്ടിത്തെറിപ്പിക്കപ്പെട്ട വിവരം പുറംലോകം അറിയുന്നത്.

1000 കോടി ബജറ്റ് പ്രതീക്ഷിച്ചിരുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരുന്നത് പ്രമുഖ വ്യവസായി ബി ആര്‍ ഷെട്ടിയായിരുന്നു. അദ്ദേഹവും ശ്രീകുമാറിനെ സംരക്ഷിക്കുന്ന നിലയിലായിരുന്ന വിവാദത്തോട് പ്രതികരിച്ചത്. മഹാഭാരതം കഥ സിനിമയായേക്കുമെന്നും അതിന് എം ടിയുടെ തിരക്കഥയും ശ്രീകുമാര്‍ മേനോനും നിര്‍ബന്ധമില്ലെന്നുമായിരുന്നു ഷെട്ടിയുടെ നിലപാട്.

Advertisement