മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബലമെന്ന് പറയുന്നത് സൌഹ്രദവും കുടുംബവും ആരാധകരും പ്രേക്ഷകരും തന്നെയാണ്. ഏത് സാഹചര്യത്തിലും കൂടെ നില്‍ക്കുന്ന കൂട്ടുകാര്‍ മമ്മൂട്ടിക്കും ഉണ്ട്. അത് സിനിമയ്ക്ക് അകത്തായാലും പുറത്തായാലും. അത്തരത്തിലൊരു കൂട്ടുകാരനാണ് നടന്‍ ജയറാം.
വര്‍ഷങ്ങളുടെ പഴക്കമാണ് ഇരുവരുടെയും ബന്ധത്തിനുള്ളത്. ജയറാമിന്റെ മകന്‍ കാളിദാസ് സിനിമയിലേക്ക് അരങ്ങെറ്റം കുറിച്ചിരിക്കുകയാണ്.
കാളിദാസിന് എല്ലാ പിന്തുണയും നല്‍കി ജയറാമിനൊപ്പം മമ്മൂട്ടിയുമുണ്ട്. ഇതിന്റെ തെളിവാണ് മമ്മൂട്ടിയുടെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ്.
ആടിന്റെ രണ്ടാം ഭാഗത്തിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കാളിദാസാണ് നായക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂക്കയായിരുന്നു പുറത്തുവിട്ടിരുന്നത്.
കാട്ടൂര്‍ കടവ് എന്ന ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. മായാനദിയിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ കാളിദാസിന്റെ നായികയാവുന്നത്.