നടി മീരാനന്ദൻ ബിസിനസ് രംഗത്ത് ചുവടുവയ്ക്കുന്നു. ട്രാവൽ ആൻഡ് ടൂറിസം രംഗത്തേക്കാണ് മീര കടക്കുന്നത്. ബട്ടർഫ്ളൈസ് ടൂർസ് എന്ന് പേരിട്ടിരിക്കുന്ന ഈ കമ്പനിയുടെ പാർട്ണർ മീരയുടെ അമ്മ മായാ നന്ദകുമാറാണ്.
വീട്ടിലിരുന്ന് ബോറടിക്കുന്ന അമ്മയ്ക്ക് ഒരു ടൈംപാസ് എന്ന നിലയ്ക്കാണ് പുതിയൊരു ബിസിനസ് സംരംഭത്തെപ്പറ്റി ആലോചിച്ചതെന്ന് മീര പറയുന്നു.
ഫ്ളൈറ്റ് ടിക്കറ്റ് ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ്, കാബ് അറേഞ്ച്മെന്റ്, ട്രാവൽ ഇൻഷ്വറൻസ് തുടങ്ങിയ നിരവധി സേവനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ദുബായ് ഗോൾഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ച് വരികയാണ് മീര.
ലാൽജോസ് സംവിധാനം ചെയ്ത മുല്ലയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മീരാനന്ദൻ മലയാളവും തമിഴും തെലുങ്കും കന്ന ഡയുമുൾപ്പെടെ നാലുഭാഷകളിലായി നാല്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.