മീടു; സല്‍മാന്‍ഖാനും ഷാരുഖ് ഖാനും എതിരെ തനുശ്രീ ദത്ത

34

മീടു വിവാദത്തില്‍ സല്‍മാന്‍ ഖാനും ഷാരൂഖിനും കരീനയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി തനുശ്രീ ദത്ത. ബോളിവുഡില്‍ മീ ടു വലിയ കൊടുങ്കാറ്റായി മുന്നേറുമ്പോഴും അത് അറിഞ്ഞ ഭാവം ഇവര്‍ കാണിക്കുന്നില്ലെന്നും വായ തുന്നിക്കെട്ടി ഇരിക്കുകയാണെന്നും തനുശ്രീ ആരോപിച്ചു.

Advertisements

അതേ സമയം ഇക്കാര്യത്തില്‍ ആമിര്‍ഖാന്‍ തന്റെ നിലപാട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അതില്‍ അഭിമാനിക്കുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു.

നാനാ പടേക്കറില്‍ നിന്ന് തനിക്ക് നേരിട്ട ലൈംഗികാധിക്ഷേപം തനുശ്രീ ദത്ത തുറന്ന് പറഞ്ഞതിലൂടെയാണ് ഇന്ത്യയില്‍ മീ ടൂ ക്യാമ്പയിന് തുടക്കമായത്. നിരവധി സിനിമ പ്രവര്‍ത്തകരായ സ്ത്രീകളാണ് പ്രമുഖര്‍ക്ക് നേരെ ആരോപണങ്ങളുമായി മുന്നോട്ട് വന്നത്.

വലിയ താരങ്ങളായ പ്രിയങ്ക ചോപ്ര, ആമീര്‍ ഖാന്‍, സ്വര ബാസ്‌കര്‍, ഫറാന്‍ അക്തര്‍, സോനം കെ അഹൂജ തുടങ്ങിയവും ബാധിക്കപ്പെട്ടവര്‍ക്കായി രംഗത്തിറങ്ങിയിരുന്നു.

ബോളിവുഡിലെ പ്രമുഖര്‍ മീ ടുവില്‍ തങ്ങളുടെ നിലപാട് അറിയിക്കാത്തത് ഒരു പ്രശ്‌നമാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയും നിലപാടുകളിലൂടെയും തനിക്ക് ലഭിച്ച പിന്‍തുണകളില്‍ താന്‍ സന്തോഷവതിയാണെന്നും തനുശ്രീ പറഞ്ഞു.

ചിലര്‍ തനിക്ക് സംഭവിച്ചതിനെ പുനര്‍ജീവനമായല്ല, മറിച്ച് വിവാദമായാണ് കാണുന്നത്. കഴിഞ്ഞ ആഗസ്തിലാണ് തനുശ്രീ ദത്ത നാനാ പട്ടേക്കര്‍ക്കെതിരെ മീ ടൂ ആരോപണവുമായി മുന്നോട്ട് വന്നത്.

Advertisement