ഇവിടെ വ്യഭിചരിക്കാത്തവര്‍ ആയി ആരുണ്ട്?: തുറന്നടിച്ച ചോദ്യവുമായി അലന്‍സിയര്‍

35

കൊച്ചി: നടി ദിവ്യ ഗോപിനാഥിനെതിരെ അലന്‍സിയര്‍ നടത്തിയ ലൈംഗികാതിക്രമത്തിന്റെ വെളിപ്പെടുത്തലുകള്‍ കേരളം ചര്‍ച്ച ചെയ്യുകയാണ്.

Advertisements

ഇതിനിടയില്‍ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ വൈറലാവുകയാണ്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങ് വിതരണത്തിനിടയില്‍ മോഹന്‍ലാലിന് നേരെ ‘കൈത്തോക്ക് വെടി’ പ്രയോഗം നടത്തിയ സംഭവത്തില്‍ വിശദീകരിക്കുന്നതിനിടെ’ ഇവിടെ വ്യഭിചരിക്കാത്തവര്‍ ആയി ആരുണ്ട്?

ബിഷപ് പീഡിപ്പിക്കുന്നത് വലിയ പ്രശ്‌നമൊന്നുമല്ലേ? കുമ്പസാര രഹസ്യം പുറത്തുപോകുന്നത് പ്രശ്‌നമല്ലേ? നിങ്ങളൊക്കെ സ്വന്തം ഭാര്യയില്‍ മാത്രമാണോ രമിച്ച് കഴിയുന്നത്?’ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

മോഹന്‍ലാലിനെതിരെ നടത്തിയ പ്രയോഗത്തില്‍ അന്ന് അലന്‍സിയര്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ നടനെതിരെ ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍ പാതി സമ്മതിക്കുകയാണ് അലന്‍സിയര്‍.

Advertisement