തന്റെ തൊഴിലിനെക്കുറിച്ച് തുറന്നെഴുത്തുമായി 22കാരിയായ ലൈംഗിക തൊഴിലാളി ആന്‍ഡ്രിയ വെര്ഹണ്. ജോലി എന്ന നിലയില്‍ മാത്രമല്ല ലൈംഗികതയോടുള്ള താല്‍പ്പര്യം കൊണ്ട് കൂടിയാണ് ആന്‍ഡ്രിയ ലൈംഗിക തൊഴില്‍ തെരഞ്ഞെടുത്തത്. ഇപ്പോള്‍ തന്റെ തൊഴിലിനെക്കുറിച്ച് ആന്‍ഡ്രിയ തുറന്നെഴുതിയ പുസ്തകം ഇംണ്ടില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ലൈംഗിക തൊഴില്‍ സ്വീകരിച്ചതില്‍ തനിക്ക് കുറ്റബോധമില്ലെന്നാണ് ആന്‍ഡ്രിയ പുസ്തകത്തിലൂടെ തുറന്ന് പറയുന്നത്.
ലൈംഗികതയോടും ലൈംഗിക തൊഴിലിനോടുമുള്ള മനോഭാവത്തിന്റെ പേരില്‍ സമൂഹമാണ് പശ്ചാത്തപിക്കേണ്ടതെന്നാണ് ആന്‍ഡ്രിയയുടെ നിലപാട്. മറ്റുള്ളവരുടെ കാഴ്ചപ്പാടിനപ്പുറം ഒരു ലൈംഗിക തൊഴിലാളിയുടെ ജീവിതം എങ്ങനെയാണെന്ന് സ്വന്തം അനുഭവത്തിലൂടെ തുറന്നെഴുതിയിരിക്കുകയാണ് ആന്‍ഡ്രിയ. മോഡേണ്‍ വോര്‍ എന്നാണ് ആന്‍ഡ്രിയയുടെ പുസ്തകത്തിന്റെ പേര്.
പണവും സെക്സും ഇഷ്ഖമാണ്. പിന്നെ ലൈംഗിക തൊഴില്‍ സ്വീകരിച്ചതില്‍ എന്തിന് വിഷമിക്കണം-ആന്‍ഡ്രിയ ചോദിക്കുന്നു. ബിരുദ പഠനകാലത്താണ് ആന്‍ഡ്രിയ ലൈംഗിക തൊഴിലിലേക്ക് എത്തുന്നത്. സ്ട്രിപ്പ് €ബുകളിലെ നര്ത്തകരെക്കുറിച്ച് കൂട്ടുകാരിയില്‍ ിന്ന് കേട്ടറിഞ്ഞ് അവരെ കാണാന്‍ എത്തിയതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവ് ആയതെന്നും ആന്‍ഡ്രിയ പറയുന്നു. മറ്റ് നര്ത്തകരെക്കാള് ആകര്‍ഷകമായി നൃത്തം ചെയ്യാനാകുമെന്ന ആത്മവിശ്വാസം ആന്‍ഡ്രിയയെ അവരില്‍ ഒരാളാക്കി മാറ്റി.
സ്ട്രിപ്പ് ഡാന്‍സര്‍ ആയതോടെ ആന്‍ഡ്രിയക്ക് ആരാധകര്‍ വര്‍ദ്ധിച്ചു. എന്നാല്‍ ജോലിയും പഠനവും ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കുന്നില്ല എന്നതായിരുന്നു ആന്‍ഡ്രിയ നേരിട്ട പ്രതിസന്ധി. അതിന് പരിഹാരം നിര്‍ദ്ദേശിച്ചതാകട്ടെ സുഹൃത്തിന്റെ അമ്മയും. ഏജന്‍സികളുമായി സഹകരിച്ച് കോള്‍ ഗേളാകുക. സമയവും ലാഭിക്കാം കൂടുതല്‍ പണവും നേടാം-സുഹൃത്തിന്റെ അമ്മ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ആന്‍ഡ്രിയയെ തേടി ഇടപാടുകാര്‍ എത്തിതുടങ്ങി.
യുവകവിയുമായുള്ള ബന്ധം മുതല്‍ എണ്‍പതുകാരനായ വന്‍ ബിസിനസുകാരനുമായുള്ള ബന്ധം വരെ ആന്‍ഡ്രിയ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. അപരിചിതരുമായുള്ള ബന്ധം തന്നെ വിഷമിപ്പിച്ചിട്ടില്ലെന്നാണ് ആന്‍ഡ്രിയ പറയുന്നത്. എഴുത്തുകാരി കൂടിയായ ആന്‍ഡ്രിയ തന്നെ തേടി എത്തുന്ന ഇടപാടുകാരെ പുതിയ കഥാപാത്രങ്ങളായാണ് കണക്കാക്കുന്നത്.
തന്റെ അനുഭവങ്ങള്‍ മറ്റാരുമായും പങ്കുവയ്ക്കാനാകാതെ വിഷമിച്ചപ്പോഴാണ് പുസ്തകം എഴുതാമെന്ന് അവള് തീരുമാനിച്ചത്. ലൈംഗിക തൊഴില്‍ ഏറെ ആസ്വദിച്ചിരുന്നെങ്കിലും അമ്മയുടെ അഭ്യര്‍ത്ഥന പ്രകാരം പിന്മാറുകയായിരുന്നു. ആന്‍ഡ്രിയയുടെ ബിരുദദാന ചടങ്ങിന് എത്തിയപ്പോഴാണ് ലൈംഗിക തൊഴിലില്‍ നിന്ന് പിന്മാറണമെന്ന് ആന്‍ഡ്രിയയോട് അമ്മ അഭ്യര്‍ത്ഥിക്കുകയായിരുന്നു.