അലര്‍ജിക്കായി ഡോക്ടര്‍ നിര്‍ദ്ദേശിച്ച ടാബ്ലറ്റ് കഴിച്ച് യുവതി മരിച്ചു; വര്‍ക്കലയിലെ ആശുപത്രിക്ക് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം

109

വര്‍ക്കല: വര്‍ക്കല സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി മരിച്ചു. വര്‍ക്കല രഘുനാഥപുരം ചേതന ഹൗസില്‍ സുമയ്യ (30) ആണ് മരിച്ചത്. സുമയ്യ മിഷന്‍ ആശുപത്രിയിലെ ജീവനക്കാരിയാണ്.

Advertisements

കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച്‌ അലര്‍ജി ഉണ്ടായതിനെ തുടര്‍ന്ന് സുമയ്യ മിഷന്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ഇന്‍ജെക്ഷന്‍ നല്‍കിയ ശേഷം വേദന വന്നാല്‍ കഴിക്കാന്‍ ഗുളികയും നല്‍കി അയച്ചെന്നു ബന്ധുക്കള്‍ പറയുന്നു.

രാത്രിയില്‍ വീടെത്തിയ ശേഷം വീണ്ടും വേദന കൂടിയെന്നും ഉടനെ ബന്ധുക്കള്‍ ചേര്‍ന്ന് മിഷന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍ സുമയ്യയോട് ഗുളിക കഴിച്ചോ എന്ന് ചോദിക്കുകയും സുമയ്യ ഇല്ലെന്നു പറയുകയും ചെയ്തു.

ഉടനെ ആ ഗുളിക കഴിക്കാന്‍ പറഞ്ഞെന്നും ഗുളിക കഴിച്ച ശേഷം സുമയ്യയുടെ ശരീരം നീര് വന്ന് വീര്‍തെന്നും പുലര്‍ച്ചെ നാലരയോടെ മരണം സംഭവിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. ഡോസ് കൂടിയ ഗുളിക നല്‍കിയതാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.

ആശുപത്രിയുടെ അനാസ്ഥ മൂലമാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച്‌ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ പ്രതിഷേധം നടത്തി.

വര്‍ക്കല പൊലീസ് ഇന്‍ക്വസ്റ് നടപടികള്‍ സ്വീകരിച്ചു. ഇതിന് മുന്‍പും ആശുപത്രിയുടെ അനാസ്ഥ മൂലം ഒരുപാട് മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു

Advertisement