ന്യൂഡൽഹി; വനിതാസുഹൃത്ത് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഡൽഹിയിൽ ജോലി ചെയ്യുന്ന യുവതിയാണ് തന്നോടൊപ്പം താമസിക്കുന്ന 19കാരിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
തന്നെ ഇവർ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സ്വവർഗ ലൈംഗീകത കുറ്റമല്ലെന്ന വിധി വന്നതിന് പിന്നാലെയാണ് താൽപ്പര്യമില്ലാത്ത തന്നെ ക്രൂരപീഡനത്തിന് ഇരയാക്കിയത്.
സംഭവത്തിൽ പരാതി ആദ്യം പൊലീസ് സ്വീകരിച്ചില്ലെന്നും യുവതി പറഞ്ഞു. സീമാപുരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തുടർന്ന് ഇവർ ജില്ലാ കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
സ്വവർഗ ലൈംഗികത വിലക്കുന്ന സെക്ഷൻ 377 അസാധുവാക്കിയ സാഹചര്യത്തിൽ സിആർപിസി സെക്ഷൻ 164 പ്രകാരം കാകദൂർമ്മ ജില്ലാ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുകയാണ്.
19കാരിയായ യുവതിക്കൊപ്പം അവരുടെ രണ്ട് സുഹൃത്തുക്കളും പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്