താരസംഘടനയായ അമ്മയ്ക്കെതിരെ കഴിഞ്ഞ ദിവസം ഡബ്ല്യുസിസി നടത്തിയ പത്രസമ്മേളനത്തെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, വിഷയത്തില്‍ നടിമാരായ പാര്‍വതി, രേവതി, പദ്മപ്രിയ എന്നിവരെ രൂക്ഷമായി വിമര്‍ശിച്ച് സുജ എന്ന വീട്ടമ്മയുടെ കുറിപ്പ്. കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.
സുജയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്നലെ ‘അമ്മ പ്രസിഡന്റ് ലാലേട്ടനെതിരെ WCC നടത്തിയ വാര്‍ത്ത സമ്മേളനം കണ്ടു…. ആദ്യം തന്നെ പറയട്ടെ, രോമാഞ്ചം വന്നുപോയി രേവതി ചേച്ചി നിങ്ങളുടെ വാക്കുകള്‍ കേട്ടിട്ട്.പിന്നെ ഓരോരുത്തരുടെയും പരിചയ പെടുത്തല്‍ നാടകം..അത് കണ്ടു കഴിഞ്ഞപ്പോ ഒരു ഫുള്‍ കോമഡി പടം ഒറ്റയടിക്ക് ഇരുന്നു കണ്ട പോലെ ചിരിച്ചു ചിരിച്ചു മടുത്തു…ആദ്യത്തെ ഊഴം നമ്മുടെ സ്ത്രീകളെ ഉദ്ധരിക്കാന്‍ ആദ്യം ഇറങ്ങി പുറപ്പെട്ടു ഇപ്പൊ സിനിമയില്‍ നിന്ന് തന്നെ അപ്രത്യക്ഷമായ പാര്‍വതി കൊച്ചമ്മ.. ഞാന്‍ പാര്‍വതി തിരുവോരത് മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിലായി 20 ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.. അതിനു ശേഷം പത്മപ്രിയ മാഡം ഞാന്‍ പദ്മപ്രിയ വിവിധ ഭാഷകളിലായി 25 ഓളം പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്… അതിനു ശേഷം ഏറ്റവും ഒടുവില്‍ ആയി മൂത്ത അക്കന്‍ രേവതി അക്കന്‍.. ഞാന്‍ രേവതി ഏകദേശം 125 ഓളം സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നടികര്‍ തിലകം മെമ്ബര്‍ ആണ്… 1995 ല്‍ അമ്മയുടെ മെമ്ബര്‍ ആയിരുന്നു.
ഇനിയാണ് കേരളത്തിലുള്ള എല്ലാവര്‍ക്കും രോമാഞ്ചം തോന്നുന്ന അക്കയുടെ വാക്കുകള്‍ പുറത്തു വന്നത്.. ഞങ്ങള്‍ ഞങ്ങളുടെ ഫിലിമോട്ടോഗ്രാഫി ആദ്യം പറഞ്ഞത് എന്തിനാണെന്ന് അറിയാമോ എല്ലാവരെയും ഒന്ന് ഓര്‍മ്മ പെടുത്താന്‍ ആണ്. ഞങ്ങളും മലയാള സിനിമയില്‍ അഭിനയിക്കുന്നവര്‍ ആണ്.. ഞങ്ങള്‍ മൂന്നു പേരെയും പത്ര സമ്മേളനത്തില്‍ വിളിച്ചു വരുത്തി പത്രക്കാരോട് മൂന്നു മൂന്നു നടിമാര്‍ എന്നാണ് അയാള്‍, അങ്ങേരു പറഞ്ഞത്.ഞങ്ങളുടെ പേര് എടുത്തു പറഞ്ഞില്ല.. ഇതാണ് രേവതി അക്കയുടെ ആ രോമാഞ്ചകഞ്ചുക വാക്കുകള്‍…. അപ്പൊ അക്കന് തന്നെ അറിയാം പേരെടുത്തു പറഞ്ഞില്ലേ നടിമാരെന്നൊന്നും പറഞ്ഞാല്‍ നിങ്ങളെ ആര്‍ക്കും അറിയില്ലെന്ന്.. അത് പറയാതെ പറഞ്ഞതിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്.
എന്റെ പൊന്ന് പുരുഷ വിരോധി ചേച്ചി ഒരു സ്ത്രീ എന്ന നിലയിലും ഒരു സിനിമ ആസ്വാദക എന്ന നിലയിലും അക്കനോട് ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ഈ സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകളെ നടിമാര്‍ എന്നല്ലാതെ കവിയത്രിമാര്‍ എന്നോ ശീലാബതികള്‍ എന്നോ ആണോ അദ്ദേഹം അഭിസംബോധന ചെയ്യേണ്ടത്… നിങ്ങളുടെ മൂന്നിന്റേയും അവിഞ്ഞ സ്വഭാവം വെച്ച് രേവതി പാര്‍വതി പത്മപ്രിയ എന്നൊക്കെ പറഞ്ഞു എങ്ങാനും അഭിസംബോധന ചെയ്താല്‍ നാളെ നിങ്ങളെ ലാലേട്ടന്‍ പേരെടുത്തു വിളിച്ചു ഞങ്ങടെ പേരിന്റെ കൂടെ ഉള്ള വാല് (എന്തെങ്കിലും ഒരു കാരണത്തിനായി അപ്പോഴേക്കും എന്തേലും വാല് മൂന്നിന്റെയും പേരിനു പിന്നില്‍ കൂട്ടി ചേര്‍ക്കും ചിലപ്പോ ) ചേര്‍ത്തില്ല എന്നെങ്ങാനും പറഞ്ഞാലോ എന്നോര്‍ത്തായിരിക്കും നല്ല മൂന്ന് അഭിനേത്രികളായ നിങ്ങളെ അദ്ദേഹം ഏറ്റവും മാന്യമായി തന്നെ നടിമാര്‍ എന്ന് അഭിസംബോധന ചെയ്തത്..
ആ ഒരു നിസാരകാരണത്തിനാണോ ഒരു തൊഴിലും ഇല്ലാതെ വീട്ടില്‍ ഇരുന്നു ചൊറി കുത്തുന്ന അഞ്ചാറ് അമ്മച്ചിമാരേയും വിളിച്ചു വരുത്തി ഇത്രയും വലിയൊരു പത്ര സമ്മേളനം വിളിച്ചു കൂട്ടിയത്.. ഇതെല്ലം പോട്ടെ 135 സിനിമയും 20, 25 സിനിമയും ഒക്കെ അഭിനയിച്ച നിങ്ങളുടെ ഫിലിമോട്ടോഗ്രാഫി പറഞ്ഞാട്ടാണല്ലോ ഈ നടിമാര്‍ വിഷയം നിങ്ങള്‍ എടുത്തിട്ടത്…. ആ നിങ്ങള്‍ ഞാന്‍ താഴെ പറയുന്ന ഫിലിമോട്ടോഗ്രാഫി ഒന്ന് ശ്രദ്ധിക്കുക.
38 വര്‍ഷമായി മലയാള സിനിമയില്‍ അഭിനയിക്കുന്ന പദ്മശ്രീയും 2 ഉം 3 അഞ്ചു ഭരത് അവാര്‍ഡും 6 സംസ്ഥാന അവാര്‍ഡും 8 ഫിലിം ഫയര്‍ അവാര്‍ഡും വാങ്ങിയ ലഫ്റ്റ് കേണള്‍ പദവിയും ഡോക്ടറേറ്റും ഉള്ള 300 ഓളം സിനിമയില്‍ അഭിനയിച്ച മലയാള സിനിമയിലെ മുന്‍നിരയില്‍ ഒരാളായ ഇന്ത്യന്‍ സിനിമയില്‍ പത്തു മികച്ച നടന്മാര്‍ എടുത്താല്‍ അതില്‍ ഒരാള്‍ ആകാന്‍ യോഗ്യത ഉള്ള മലയാളികളുടെ അഭിമാനം എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന AMMA എന്ന മലയാള സിനിമയുടെ പ്രസിഡന്റ ആയ ലാലേട്ടനെ പോലുള്ള ഒരാളെ കണ്ടാലോ കേട്ടാലോ മലയാളികള്‍ക്ക് പരിചയം പോലും ഇല്ലാത്ത നാലും മൂന്നേഴ് സ്ത്രീകളെ വിളിച്ചിരുത്തി പത്ര സമ്മേളനം വിളിച്ചു കൂട്ടി അയാള്‍ എന്നും അങ്ങേരെന്നും അഭിസംബോധന ചെയ്തത് ശെരിയാണോ..ഫിലിമോട്ടോഗ്രാഫി വെച്ച് തൂക്കി നോക്കിയാല്‍ നിങ്ങളെക്കാള്‍ 101 പടി മുകളിലാണ് മോഹന്‍ലാല്‍ എന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന്‍..
ആ ലാലേട്ടനെ പത്ര സമ്മേളനത്തിലൂടെ അയാള്‍ എന്നും അങ്ങേരെന്നും വിളിച്ച നിങ്ങളോടു എനിക്ക് ഒന്നേ ചോദിക്കാനുള്ളു.. ഉളുപ്പില്ലേ അമ്മച്ചിമാരെ നിങ്ങക്കൊന്നും.. വീട്ടില്‍ വല്ല പ്രേശ്നങ്ങളും ഉണ്ടെങ്കില്‍ അത് അവിടെ തീര്‍ക്ക്. അതല്ലാതെ സ്ത്രീകള്‍ക്ക് വേണ്ടി എന്ന് പറഞ്ഞു ഇത് പോലെ ഓരോ വിഡ്ഢിത്തരങ്ങള്‍ വിളിച്ചു പറഞ്ഞു ഞങ്ങളെ പോലുള്ള സ്ത്രീകളുടെ വില കൂടി കളയാതെ…
ഇപ്പൊ പുതിയ ഒരു ച്യാച്ചി ഇറങ്ങിയിട്ടുണ്ടല്ലോ.. ഒന്നര വര്‍ഷം മുന്‍പ് ആരോ പീഡിപ്പിച്ച കഥയും ആയി.. ഇപ്പൊ ഈ കാര്യം പത്ര സമ്മേളനത്തിലൂടെ വിളിച്ചു കൂവിയത് എന്ത് ഊളത്തരത്തിന്റെ ഭാഗമായിട്ടാണ്..ഊളകളുടെ പുറകെ നടക്കാന്‍ സമയമില്ലാത്ത ച്യാച്ചിക്ക് ബി ഉണ്ണി കൃഷ്ണന്റെയും സിബി മലയിലിന്റെയും ഒക്കെ പുറകെ നടക്കാന്‍ സമയം ഉണ്ട്.. ആ സമയത്തിന്റെ പകുതി മതി ആയിരുന്നല്ലോ പോലീസിലോ വനിതാ കമ്മിഷനിലോ പരാതി പെടാന്‍.. അവിടെ പരാതി പറഞ്ഞിട്ട് അല്ലെ കണ്ട സങ്കടനകള്‍ക്ക് പരാതി കൊടുക്കാന്‍.. അതോ B Unni കൃഷ്ണനും സിബി മലയിലും ആണോ കേരളത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്..
ആരെങ്കിലും പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനു പരിഹാരം കാണാന്‍ ഇവിടെ ഇപ്പൊ ഒരുപാട് സാദ്ധ്യതകള്‍ ഉണ്ട് സ്ത്രീകള്‍ക്ക് മുന്നില്‍.. വനിതാ കമ്മീഷന്‍ ഉണ്ട്, പോലീസ് ഉണ്ട്, കോടതി ഉണ്ട്.. അല്ലെങ്കില്‍ ഒന്നും വേണ്ട സോഷ്യല്‍ മീഡിയ എന്ന് പറയുന്ന ഈ വസ്തുവില്‍ കേറി ഒരു ഒറ്റ പോസ്റ്റിട്ടാല്‍ മതിയല്ലോ . പീഡിപ്പിച്ചവന്‍ ആരായിരുന്നാലും അവനെ സിനിമയില്‍ നിന്നല്ല അവന്‍ എവിടെയൊക്കെ അംഗമാണോ അവിടുന്നെല്ലാം പുറത്താകും..അവന്‍ ജയിലില്‍ കിടന്നു ഉണ്ടയും തിന്നും.. അതാണ് ഈ സോഷ്യല്‍ മീഡിയ എന്ന് പറയുന്ന സാധനത്തിന്റെ ശക്തി . ആ സോഴ്സ് ഒന്നും ഉപയോഗിക്കാതെ ഒന്നര വര്‍ഷം കഴിഞ്ഞ സംഭവം ഇപ്പൊ ഇവിടെ പറഞ്ഞത് കൊണ്ട് ആ ഊളകള്‍ക്ക് എന്തെങ്കിലും സംഭവിക്കുകയോ ചേച്ചിക്ക് വല്ല ഓസ്കാര്‍ കിട്ടുകയും ചെയ്യുവോ.. ഇപ്പൊ ഈ പറഞ്ഞ അതെ ഡയലോഗില്‍ അന്നും അങ്ങ് പറഞ്ഞാല്‍ പോരായിരുന്നോ… അപ്പൊ പീഡനമോ ഉപദ്രവമോ അല്ല നിങ്ങടെ ലക്ഷ്യം..
ഇപ്പൊ രേവതി അക്ക തന്നെ പറഞ്ഞു 17 വയസുകാരി മുറിയിലേക്ക് ഓടി കയറി വന്നെന്നു.. അന്ന് ആ സംഭവം ഉണ്ടായപ്പോ അത് മറച്ചു വെച്ച് ഇപ്പൊ വന്നിട്ട് ഇനി ആര്‍ക്കും ഇത് സംഭവിക്കല്ല് എന്നൊക്കെ പറഞ്ഞു കരഞ്ഞു കാണിച് നിങ്ങള്‍ ആരുടെ കണ്ണില്‍ ആണ് പൊടി ഇടുന്നത്.. നിങ്ങള്‍ക്ക് ഇചിരിയേലും മനസാക്ഷി ഉണ്ടായിരുന്നേല്‍ ആ കുട്ടിയുടെ കൂടെ പോയി ആ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രേമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വന്നേനെ.. അപ്പോ അന്ന് wcc ഇല്ലായിരുന്നല്ലോ..ആ കുട്ടിയെ വെച്ച് പേരെടുക്കാന്‍ പറ്റില്ലല്ലോ… ആ വന്ന കുട്ടിയെ നിങ്ങള്‍ ആട്ടി ഓടിച്ചില്ല എന്ന് എന്താണ് ഉറപ്പ്.. എന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു സങ്കടന രൂപീകരണം ആയപ്പോ പീഡനക്കാരുടെ ബഹളം.. പണ്ട് മമ്മൂക്കക്ക് എതിരെ പാര്‍വതി അധിക പ്രെസംഗം നടത്തിയപ്പോ അന്നും ഉണ്ടായിരുന്നു ദുരനുഭവം.. അവസരം കിട്ടണേല്‍ ആര്‍ക്കോ വഴങ്ങണം എന്ന് പറഞ്ഞെന്നും പറഞ്ഞ്.. .അത് ആരാ എന്താ എന്ന് അവര് ഇന്നും മൊഴിഞ്ഞട്ടില്ല..
അല്ല ഒരു സംശയം മമ്മൂക്കയ്ക്കും ലാലേട്ടനും എതിരെ എന്തെങ്കിലും നിസാര കാരണം പറഞ് അവരുടെ പോക്കത്തോട്ടു കേറുമ്ബോ മാത്രമേ നിങ്ങള്‍ ഈ പീഡനത്തിനെ പറ്റി ഒക്കെ ഓര്‍ക്കുക ഉള്ളോ.. ശെരിക്കും പറഞ്ഞാല്‍ നടിയെ പീഡിപ്പിച്ചത് നിങ്ങള്‍ ഒരു ആയുധം ആയി ഉപയോഗിക്കുകയാണ്.. അല്ലാതെ ആ നടിക്ക് നീതി കിട്ടാന്‍ അല്ല നിങ്ങള്‍ ഈ പാട് പെടുന്നത്.. ഇപ്പൊ ഈ പത്ര സമ്മേളനം വിളിച്ചു കൂട്ടാന്‍ നിങ്ങള്‍ പറഞ്ഞ ആദ്യത്തെ കാരണം നടിയുടെ വിഷയമോ നടിക്ക് നീതി കിട്ടാത്തതോ അല്ല… അതിലെ എന്തെങ്കിലും ഗൗരവമുള്ള കാര്യം പറഞ്ഞിട്ട് ഈ നടിമാര്‍ എന്ന് വിളിച്ച വിഷയം അതിന്റിടക്ക് പറഞ്ഞു പോകുവായിരുന്നേല്‍ കേള്‍ക്കാന്‍ ഒരു രസം എങ്കിലും ഉണ്ടായേനെ..
ഇതിപ്പോ മൈക്ക് കിട്ടിയ ഉടനെ ഫിലിമോട്ടോഗ്രാഫിയും ജീവ ചരിത്രവുമൊക്കെ പറഞ്ഞിട്ട് നിങ്ങളുടെ പേരുകള്‍ എടുത്ത് പറഞ്ഞു അത് ഞങ്ങളൊക്കെ ആണെന്ന് പത്തു പേരെ അറിയിച്ചില്ല എന്നു പറഞ്ഞിട്ട് അതിന്റെ പുറകെ പുട്ടിനു പീര പോലെ നടിയുടെ കാര്യവും കൂടി പറഞ്ഞു ഇച്ചിരി എരിവും പുളിയും ചേര്‍ത്ത് ഞങ്ങള്‍ അവള്‍ക്കൊപ്പം ആണെന്ന് അറിയിക്കുന്നു.. അത് വഴി മാന്യമായി തൊഴില്‍ ചെയ്തു വരുന്നവരെ കുത്തി പറഞ്ഞു നിങ്ങടെ സങ്കടനയിലേക്ക് ആളുകളെ ചേര്‍ക്കാന്‍ നോക്കുന്നു.. അതാണ് ഇപ്പൊ ഇവിടെ സംഭവിക്കുന്നത് എന്ന് അരി ആഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകും അക്കന്മാരെ…
ഒന്ന് ചോദിച്ചോട്ടെ എന്തിനാണ് നിങ്ങടെ ഈ ഷോ ഓഫ്, ഇതൊക്കെ ആരെ കാണിക്കാനാണ്.. മമ്മൂക്കയെയും ലാലേട്ടനെയും ഒക്കെ ചൊറിഞ്ഞു WCC വളര്‍ത്താന്‍ ആണെങ്കില്‍ കൊച്ചമ്മമ്മാര് എല്ലാം കൂടി WCC ക്ക് ചുറ്റും ഇരുന്നു ആങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചൊറിയും കുത്തി അവിടെ ഇരിക്കത്തെ ഉള്ളൂ.. . രേവതി എന്ന് കേട്ടാല്‍ കൂടി പോയാല്‍ ഒരു ദേവാസുരം അല്ലേല്‍ ഒരു കിലുക്കം അങ്ങേയറ്റം പോയാല്‍ ഒരു മായാമയൂരം. പാര്‍വതി എന്ന് കേട്ടാല്‍ ഒരു നോട്ട് ബുക്ക് അല്ലെ ഒരു ബാംഗ്ലൂര്‍ ഡേയ്സ് അല്ലെങ്കില്‍ ഒരു ടേക്ക് ഓഫ്… അത്രയെ ഉള്ളു നിങ്ങള്‍ രണ്ടുപേരും മലയാളികള്‍ക്ക്.. പക്ഷെ മമ്മൂട്ടി മോഹന്‍ലാല്‍ എന്ന് പറഞ്ഞാല്‍ 40 വര്‍ഷമായി തലമുറകള്‍ സ്നേഹിക്കുന്ന മലയാളികളുടെ ഏട്ടനും ഇക്കയും തന്നെയാ.. മലയാള സിനിമയില്‍ അവര് കഴിഞ്ഞിട്ടേ മറ്റുള്ള ആരും ഉള്ളൂ… അത് കൊണ്ട് ഒരു കാര്യവും ഇല്ലാത്ത ഇത് പോലുള്ള നിസാര കാര്യങ്ങള്‍ ഊതി പെരുപ്പിച്ചു അതില്‍ അല്‍പ്പം പീഡനവും കൂടി ചേര്‍ത്ത് അവരെ ഓരോന്ന് പറഞ്ഞു വല്യ പുള്ളികളാകാന്‍ നോക്കിയാല്‍ മലയാളികള്‍ക്ക് മുന്നില്‍ നിങ്ങടെയൊക്കെ ഇപ്പൊ ഉള്ള വില (അങ്ങനെ ഒന്ന് ഉണ്ടോ ആവോ)കൂടി പോകും എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് നിര്‍ത്തുന്നു.
സുജ കെ
N:B. ഈ പോസ്റ്റ് കണ്ടു കുരു പൊട്ടി കമന്റ് ബോക്സില്‍ വരുന്ന പാവാടകളോടും ഫെമിനിസ്റ്റുകളോടും എനിക്ക് ഒന്നേ പറയാനുള്ളു. “കടക്ക് പുറത്ത് “.