ശ്രീകുമാര്‍ മേനോന്‍ തന്നെ രണ്ടാമൂഴം സിനിമ ചെയ്യുമെന്ന് ഉറപ്പില്ലെന്ന് നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി. തിരക്കഥ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രതീകരണത്തിലാണ് ഇങ്ങനെ ഒരു സൂചന ഉള്ളത്.
‘കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് അറിയില്ല. രണ്ടാമൂഴമോ മറ്റെന്തെങ്കിലുമോ ആകട്ടെ, മഹാഭാരത സിനിമയാക്കുക മാത്രമാണ് ലക്ഷ്യം. ആരുടെ തിരക്കഥ എന്നത് പ്രശ്നമല്ല.” – ബി.ആര്‍ ഷെട്ടി അഭിമുഖത്തില്‍ പറഞ്ഞു. വി.എ ശ്രീകുമാര്‍ ചിത്രം സംവിധാനം ചെയ്യുമോയെന്ന ചോദ്യത്തിന് ”അതൊന്നും ഇപ്പോള്‍ പറയാറായിട്ടില്ല” എന്ന മറുപടിയാണ് ഷെട്ടി നല്‍കിയത്.
അതേസമയം, രണ്ടാമൂഴത്തിന്റെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സിനിമയൊരുക്കുന്നത് കോഴിക്കോട് മുന്‍സിഫ് കോടതി സിനിമയാക്കുന്നത് താല്‍ക്കാലികമായി തടഞ്ഞു. എംടിയുടെഹരജി ഫയലില്‍ സ്വീകരിച്ചാണ് കോടതി ഉത്തരവ്. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും എര്‍ത്ത് & എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീകുമാരന്‍ മേനോന്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. അതേസമയം മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുമെന്ന് എം.ടി അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന ചിത്രമാണ് രണ്ടാംമൂഴം. ചിത്രത്തിന്റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടിയുടെ നടപടി. തിരക്കഥ തിരികെ കിട്ടാന്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരക്കഥയ്ക്കായി മുന്‍കൂറായി വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാലുവര്‍ഷം മുമ്പ് ചര്‍ച്ചകള്‍ക്കു ശേഷം എംടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ തിരക്കഥ കൈമാറിയിരുന്നു. മൂന്നു വര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്.
എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല.നിരന്തരം പഠനവും ഗവേഷണവും നടത്തിയാണ് താന്‍ രണ്ടാമൂഴം കഥയുണ്ടാക്കിയതെന്നും എന്നാല്‍ താന്‍ കാട്ടിയ ആവേശം സിനിമ ചെയ്യുന്നവര്‍ കാട്ടിയില്ലെന്നുമാണ് എംടിയുടെ പരാതി.