മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആരാധകരുടെ നെഞ്ച് തകര്‍ത്ത വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 1000 കോടി ബജറ്റില്‍ നടക്കാനിരുന്ന രണ്ടാമൂഴം എന്ന ചിത്രത്തില്‍ നിന്നും രചയിതാവ് എം ടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങിയെന്ന റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്.
രണ്ടാമൂഴം’ സിനിമയാകണമെന്ന് തനിക്ക് നിര്‍ബന്ധമില്ലെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി വഴക്കിട്ട് പിരിയുകയൊന്നുമല്ലെന്നും എം ടി ഇന്നലെ വ്യക്തമാക്കി. തിരക്കഥ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ തന്നെ വിധി വരികയും ചെയ്തു.
രണ്ടാമൂഴം സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്. കേസ് ഒത്ത് തീര്‍പ്പാകുംവരെ തിരക്കഥ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും. അതേസമയം മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുമെന്ന് എംടി അറിയിച്ചു.
ശ്രീകുമാര്‍ മേനോന്റെ രണ്ടാമൂഴവും ദിലീപും തമ്മിലൊരു ബന്ധമുണ്ട്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന്റേയും ജയിലില്‍ കിടന്നതിന്റേയുമെല്ലാം തിരക്കഥയില്‍ രണ്ടാമൂഴത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് പങ്കുണ്ടെന്ന് പി സി ജോര്‍ജ് ആരോപിച്ചിരുന്നു.
നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരുമെന്ന് ഇപ്പോള്‍ ഷോണ്‍ ജോര്‍ജും പറയുന്നു. ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങളൊരുക്കാന്‍ അദ്ദേഹം ഒരുക്കിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴം എന്ന സിനിമയുടെ പ്രഖ്യാപനമെന്ന് ഷോണ്‍ പറയുന്നു.
‘പി സി ജോര്‍ജ് പറയുമ്ബോള്‍ ആദ്യം കയ്ക്കും. പിന്നെ മധുരിക്കും. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുമ്ബോള്‍ പി സി ജോര്‍ജ് പറഞ്ഞിരുന്നു, ഇതിന്റെ പുറകില്‍ ഒരു പ്രമുഖ സംവിധായകനുണ്ട്. ദിലീപിനെതിരെ ഗൂഢാലോചന നടന്നതും ആ സംവിധായകന്റെ നേത്രത്വത്തിലാണ്. ആ സംവിധായകന്‍ പുറത്തിറക്കാന്‍ പോകുന്നു എന്ന് പറയുന്ന ബ്രഹ്മാണ്ഡ പടം രണ്ടാമൂഴം അതൊരു കള്ളക്കഥയാണ്. അതൊരിക്കലും നടക്കില്ല.’
‘ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങളൊരുക്കാന്‍ അദ്ദേഹം ഒരുക്കിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴം എന്ന സിനിമയുടെ പ്രഖ്യാപനമെന്ന് അന്ന് പറഞ്ഞിരുന്നു. അത് ഇന്ന് എം ടി വാസുദേവന്‍ സര്‍ ശരി വെച്ചിരിക്കുകയാണ്. ഈ പ്രൊജക്‌ട് നടക്കില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ ഈ സംവിധായകന്‍ വഞ്ചിച്ചിരിക്കുന്നു.’
‘ഇനിയും കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. ദിലീപിനെ കുടുക്കിയതാണെന്ന വാദം ചുമ്മാ പറഞ്ഞതല്ല, വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്. അതിനെ കുടുക്കിയതിന്റെ പിന്നില്‍ ഈ സംവിധായകന്‍ ആണെന്ന കാര്യത്തില്‍ യാതോരു സംശയവുമില്ല. ‘- ഷോണ്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.