എപ്പോഴും പേളിയെ നോക്കിയിരിക്കുമായിരുന്നു, അങ്ങനെ നോക്കി നോക്കി പ്രണയത്തിലാവുകയായിരുന്നു, മനസ്സ് തുറന്ന് ശ്രീനിഷ്

41

മോഹന്‍ലാല്‍ അവതാരകനായ്രുന്ന ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം ഷോ അവസാനിച്ചെങ്കിലും പേളി- ശ്രീനിഷ് പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. അഭിനയമാണെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ ഇരുവരും നിഷേധിച്ചിരുന്നു. ബിഗ് ബോസിന് പുറത്ത് എത്തിയ ഉടനെ തന്നെ രണ്ടു പേരും വിവാഹത്തിനായി വീട്ടുകാരോട് സംസാരിക്കാന്‍ ആരംഭിച്ചിരുന്നു.

Advertisements

പേളിയായിരുന്നു ആദ്യം തന്റെ വീട്ടുകാരുടെ സമ്മതം തേടിയത്. അമ്മ വിവാഹത്തിന് സമ്മതിച്ചതായി പേളി സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്റെ വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചതായി അറിയിച്ചിരിക്കുകയാണ് ശ്രീനിഷ്.

പേളിയുടെ കുടുംബം എന്റെ അച്ഛനും അമ്മയുമായി സംസാരിച്ചു. രണ്ടു കൂട്ടരും ഞങ്ങളുടെ പ്രണയത്തെ അംഗീകരിച്ചു. ഇനി വിവാഹ തിയ്യതി തീരുമാനിക്കണം ശ്രീനിഷ് പറഞ്ഞു.

പേളിയുമായി പ്രണയത്തിലായത് എങ്ങനെയെന്നും ശ്രീനിഷ് മനസു തുറന്നു. എങ്ങനെയെന്നറിയില്ല. പേളിയെ എപ്പോഴും നോക്കിയിരിക്കുമായിരുന്നു. അങ്ങനെ നോക്കി നോക്കി പ്രണയത്തിലാവുകയായിരുന്നു. പേളിയുടെ മുഖം കണ്ടാലറിയാം അവളുടെ മനസിലെന്താണെന്ന്. അത്രയ്ക്ക് അടുത്തു ശ്രീനിഷ് കൂട്ടിച്ചേര്‍ത്തു.

ബിഗ് ബോസിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു പേളി. അവസാന റൗണ്ട് വരെ എത്തിയെങ്കിലും സാബുമോന് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ചെറിയ വോട്ടിന്റെ വ്യത്യാസത്തിലാണ് സാബു ബിഗ് ബോസ് വിജയി ആയത്.

Advertisement