അപ്പോള്‍ മമ്മൂട്ടിക്ക് വെട്ടുപോത്തിന്റെ മുഖമായിരിക്കും: കെപിഎസി ലളിത

44

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ആളാണ് മുതിര്‍ന്ന നടി കെപിഎസി ലളിത.

Advertisements

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കനല്‍ കാറ്റില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു കെപിഎസി ലളിത. നിസഹായത ഏറ്റവും നന്നയി ചെയ്യാന്‍ കഴിവുള്ള നടന്‍ മമ്മൂട്ടിയാണെന്നാണ് കെപിഎസി ലളിതയുടെ അഭിപ്രായം.

കെപിഎസി ലളിതയുടെ വാക്കുകള്‍ ഇങ്ങനെ:

എനിക്ക് അമരത്തില്‍ മരക്കത്തിമാരുടെ ഭാഷ പഠിപ്പിച്ചത് മമ്മൂട്ടിയാണ്. അമരത്തില്‍ എന്റെ മകനായ അശോകനെ കടലില്‍ കൊണ്ടുപോയി കൊന്നു കളഞ്ഞെന്ന് ആരോപിച്ച് മമ്മൂട്ടിയുടെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് ചീത്ത പറയുന്ന ഒരു ഷോട്ടുണ്ട് . അത് ഞാനല്ല ചെയ്തെന്ന രീതിയില്‍ നിസഹായനായി നില്‍ക്കുന്ന മമ്മൂട്ടിയുടെ മുഖം എനിക്ക് മറക്കാന്‍ കഴിയില്ല.

ആ മുഖഭാവം കണ്ടെനിക്ക് ഡയലോഗ് പോലും മറന്നു പോയി. നിസഹായത ഏറ്റവും മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്നത് മ്മൂട്ടിക്കാണ് . ഡയലോഗ് പറയാതെ തന്നെ മമ്മൂട്ടിയുടെ ചില ഭാവങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ വിങ്ങിപ്പോകും.

ഒരു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ വെട്ടു പോത്തിന്റെ മുഖമായിരിക്കും മമ്മൂട്ടിക്ക്. ആദ്യത്തെ ബലംപിടുത്തം കഴിയുമ്പോള്‍ ശരിക്കുള്ള മമ്മൂട്ടിയെ നമ്മള്‍ കാണുന്നത്. ഞാനത് പല പ്രാവശ്യം മമ്മൂട്ടിയോട് തന്നെ പറഞ്ഞിട്ടുണ്ട് ‘- കെപിഎസി ലളിത പറയുന്നു.

Advertisement