എന്റെ കുഞ്ഞാണത്; ആദ്യമായിട്ടാണ് എന്റെ ഷോ കാണുന്നത്; എന്റെ സ്വാര്‍ത്ഥതയ്ക്ക് രണ്ട് മിനിറ്റ് എടുക്കുവാണേ; കണ്ണീരണിയിക്കുന്ന വീഡിയോ

35

മരണം കവര്‍ന്നിട്ടും ബാലഭാസ്‌കര്‍ എന്ന നാദം ഇപ്പോഴും കേരളക്കരയുടെ നെഞ്ചില്‍ തുടിക്കുന്നു. ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധര്‍ക്കും സുഹൃത്തുക്കള്‍ക്കും ഉള്ളില്‍ ജ്വലിക്കുന്ന ഓര്‍മ്മയാണ് ബാലു.

Advertisements

നാളുകള്‍ കഴിഞ്ഞിട്ടും ബാലഭാസ്‌കര്‍ അവതരിപ്പിച്ചിരുന്ന പല പരിപാടികളുടെ വീഡിയോകള്‍ ഇപ്പോഴും സുഹൃത്തുക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്.

ബാലഭാസ്‌കറിന്റെ സുഹൃത്തായ മെന്റലിസ്റ്റ് ആദി തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ കാണുന്നവരെ കണ്ണീരണിയിക്കും. ബാലഭാസ്‌കറിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്തു എന്നും, ഇത് വരെ സ്വകാര്യ അഹങ്കാരമായി കരുതി സൂക്ഷിച്ചിരുന്ന ഒരു വീഡിയോ റിലീസ് ചെയ്യുന്നു എന്നും കുറിച്ച് മെന്റ്‌റലിസ്റ്റ് ആദിയാണ് ഫെയ്‌സ്ബുക്കില്‍ എത്തിയിരിക്കുന്നത്.

മകള്‍ക്കു വേണ്ടി വാത്സല്യം നിറഞ്ഞു തുളുമ്പുന്ന നീലാംബരി രാഗമാണ് ബാലഭാസ്‌കര്‍ സദസിന്റെ സമ്മതത്തോടെ വായിക്കുന്നത്.

‘അതെന്റെ കുഞ്ഞാണ്. ആദ്യമായാണ് എന്റെ ഷോ കാണുന്നത്. എന്നെ കണ്ടാല്‍ അവള്‍ക്ക് മനസ്സിലാകുമോ എന്നറിയില്ല. വള്‍ക്ക് എന്നെ മനസ്സിലാകണമെങ്കില്‍ ആ പാട്ട് പാടണം. ഒരു രണ്ട് മിനിറ്റ് എടുത്തോട്ടെ ഞാന്‍. ഇന്ന് എന്റെ സ്‌പെഷല്‍ ഡേ അല്ലേ. എന്റെ സ്വാര്‍ത്ഥതയ്ക്ക് രണ്ട് മിനിറ്റ് എടുക്കുവാണേ’- ബാലഭാസ്‌കര്‍ പറഞ്ഞു. സ്വന്തം ജാനിക്കുവേണ്ടി വായിക്കുന്ന ബാലഭാസ്‌കറിന്റെ വീഡിയോ പതിനായിരങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

കഴിഞ്ഞമാസം 25ന് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയായിരുന്നു അന്തരിച്ചത്. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം.

മകള്‍ തേജസ്വിനി അപകടസമയത്ത് തന്നെ മരിച്ചിരുന്നു. ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവറും ഇപ്പോഴും ചികിത്സയിലാണ്. ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ആരോഗ്യ നില മെച്ചപ്പെട്ട് വരുന്നതിനാല്‍ അടുത്ത മാസം വാര്‍ഡിലേക്ക് മാറ്റുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.

വീഡിയോ കാണാം:

Advertisement