സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ഒരു കൂട്ടം യുവാക്കളുടെ ആക്രമണം, 34 പെണ്‍കുട്ടികള്‍ ആശുപത്രിയില്‍

19

പാറ്റ്ന: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ഒരു കൂട്ടം യുവാക്കളുടെ ആക്രമണം, 34 പെണ്‍കുട്ടികള്‍ ആശുപത്രിയില്‍. ബീഹാറില്‍ ആണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ഒരുകൂട്ടം യുവാക്കള്‍ അക്രമം നടത്തിയത്‌.

Advertisements

പാറ്റ്‌നയിലെ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 34 പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ വിദ്യര്‍ത്ഥികളെ സോപോള്‍ ജില്ലയിലെ ത്രിവേണിജന്‍ങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിക്രമത്തെ ചെറുക്കാന്‍ ശ്രമിച്ചതാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

യുവാക്കള്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറി എന്നും, കടന്ന് പിടിക്കാന്‍ ശ്രമിച്ചു എന്നും സംഭവം നേരില്‍ കണ്ട സാക്ഷികളിലൊരാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

സ്വയരക്ഷയ്ക്ക് പെണ്‍കുട്ടികള്‍ തിരിച്ച് അക്രമിക്കാന്‍ ശ്രമിച്ചിരുന്നതായും സാക്ഷി മൊഴിയിലുണ്ട്.

സംഭവത്തിന് ശേഷം യുവാക്കള്‍ രക്ഷിതാക്കളുടേയും ബന്ധുക്കളുടേയുമൊപ്പം സ്‌ക്കുളിലെത്തുകയും ടീച്ചര്‍മാരെയും വിദ്യാര്‍ത്ഥികളെയും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Advertisement