കേരള ബോക്‌സ് ഓഫിസിലെ ഏറ്റവും വലിയ റിലീസായാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി തിയറ്ററുകളിലെത്തുന്നത്. ബോബി- സഞ്ജയിന്റെ തിരക്കഥയില്‍ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍ കൂടിയെത്തുന്ന ചിത്രം 320നു മുകളില്‍ തിയറ്ററുകളിലെത്തും. ആദ്യ ദിന കളക്ഷനിലും പ്രദര്‍ശനങ്ങളിലും കേരള ബോക്‌സ് ഓഫിസിലെ റെക്കോഡ് കൊച്ചുണ്ണി സ്വന്തമാക്കും.
1240 ഷോകള്‍ ആദ്യ ദിനത്തില്‍ കളിച്ച മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസിനാണ് നിലവില്‍ മലയാള ചിത്രങ്ങള്‍ക്കിടയില്‍ ഈ റെക്കോഡ്. എന്നാല്‍ കേരള ബോക്‌സ്‌ഓഫിസിലെ എല്ലാ ഭാഷയിലുമുള്ള ചിത്രങ്ങള്‍ കണക്കിലെടുക്കുമ്ബോള്‍ 1370 ഷോകള്‍ കളിച്ച ബാഹുബലി 2 ആണ് മുന്നിലുള്ളത്. അജിത് ചിത്രം വിവേഗം ആദ്യ ദിനത്തില്‍ 1288 ഷോകള്‍ കളിച്ചു. മെര്‍സല്‍ 1262 ഷോകളും കബാലി 1138 ഷോകളും കളിച്ചു. മോഹന്‍ലാല്‍ ചിത്രം വില്ലന്‍ 1055 ഷോകള്‍ ആദ്യ ദിനത്തില്‍ കളിച്ചു.
എന്നാല്‍ അടുത്ത മാസം വിജയ് ചിത്രം സര്‍ക്കാര്‍ എത്തുന്നതോടെ വീണ്ടും കേരള ബോക്‌സ് ഓഫിസിലെ ആദ്യ ദിന റെക്കോഡുകള്‍ വീണ്ടും ഇതരഭാഷയ്ക്ക് സ്വന്തമാകുമെന്നാണ് സൂചന.
മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം 300ല്‍ അധികം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനൊപ്പം പ്രത്യേക ഷോകളും 200ല്‍ അധികം ഫാന്‍സ് ഷോകളും സംഘടിപ്പിക്കും. 1500ല്‍ അധികം പ്രദര്‍ശനങ്ങള്‍ ചിത്രത്തിന് ആദ്യ ദിനം കേരളത്തില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കാര്‍ണിവല്‍ സിനിമാസിന്റെ 19ഓളം സ്‌ക്രീനുകളില്‍ കായംകുളം കൊച്ചുണ്ണി 24 മണിക്കൂര്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിടുന്നതായി സൂചനയുണ്ട്.
ആദ്യ ദിനങ്ങളില്‍ ഇത്തരത്തില്‍ പ്രദര്‍ശനം നടന്നാല്‍ ഒരു സ്‌ക്രീനില്‍ എട്ടോ ഒമ്ബതോ പ്രദര്‍ശനം ഒരു ദിവസം ഉണ്ടാകും. ഇതും റെക്കോഡാണ്. 40 കോടിക്കു മുകളില്‍ മുതല്‍മുടക്കി ശ്രീ ഗോകുലം മൂവീസ് നിര്‍മിച്ച ചിത്രം ഇതിനകം മുടക്കുമുതലിനടുത്ത് പ്രീ റിലീസ് ബിസിനസിലൂടെ സ്വന്തമാക്കിയിട്ടുണ്ട്.