ദിലീപിനെയും കാവ്യയെയും കാണരുതെന്നും മിണ്ടരുതെന്നും പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശം, എനിക്ക് ഇഷ്ടമുള്ളയിടത്ത് ഞാന്‍ പോകും; ആഞ്ഞടിച്ച് കെപിഎസി ലളിത

7

കൊച്ചി:മകനെ പോലെ താന്‍ കാണുന്ന ദിലീപിനെയും ഭാര്യ കാവ്യയെയും കാണരുതെന്നും മിണ്ടരുതെന്നും പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശം എന്ന് കെപിഎസ്‌സി ലളിത. പ്രതിസന്ധികളില്‍ തന്നെ ഏറ്റവും അധികം സഹായിച്ച വ്യക്തികളില്‍ ഒരാളാണ് ദിലീപ്.

Advertisements

‘ഒരു സുഹൃത്തിന് അപകടം സംഭവിച്ചപ്പോള്‍ കാണാന്‍ പോയത് അത്ര വലിയ അപരാധമാണോ. ഒരു കാര്യവുമില്ലാതെ കുറേ കാലങ്ങളായി മാധ്യമങ്ങള്‍ എന്നെ വേട്ടയാടുന്നു. മകനെപ്പോലെ കരുതുന്ന ഒരാളോട് ഞാന്‍ മിണ്ടരുതെന്ന് പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശം. എനിക്ക് ഇഷ്ടമുള്ളയിടത്ത് ഞാന്‍ പോകും. ഞാന്‍ എവിടെ പോകണമെന്നതും ആരെ കാണണം എന്നതുമെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ്’ ലളിത പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപ് ജയിലില്‍ കഴിയുമ്പോള്‍ അവിടെ എത്തി കെപിഎസ് സി ലളിത ദിലീപിനെ സന്ദര്ഡശിച്ചിരുന്നു. ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നു ലളിതയെ സംസ്ഥാന സര്‍ക്കാര്‍ നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

മലയാള സിനിമയില്‍ കാലാകാലങ്ങളായി പുരുഷാധിപത്യവും നടിമാര്‍ക്കെതിരെയുള്ള ചൂഷണവും തുടരുകയാണെന്നും ലളിത പറഞ്ഞു. മലയാളത്തിന്റെ ഹാസ്യ സമ്രാട്ടായിരുന്ന അടൂര്‍ ഭാസിയില്‍നിന്ന് തനിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ലളിത വെളിപ്പെടുത്തി. ഭാസി അണ്ണന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ പല സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കി. അന്നത്തെ കാലത്ത് നസീര്‍ സാറിനേക്കാള്‍ സ്വാധീനം അടൂര്‍ ഭാസിക്കായിരുന്നു.

ഒരിക്കല്‍ വീട്ടില്‍ കയറി വന്ന് ഭാസി ചേട്ടന്‍ മദ്യപിക്കാന്‍ തുടങ്ങി. ഞാനും ജോലിക്കാരിയും എന്റെ സഹോദരനും വീട്ടില്‍ ഉണ്ടായിരുന്നു. അന്ന് അവിടെയിരുന്നു മദ്യപിച്ചു. രാത്രി മുഴുവനും അവിടെയിരുന്ന് തെറി വിളിച്ചു കൊണ്ടിരുന്നു. ഛര്‍ദിച്ച് അവശനായ അദ്ദേഹത്തെ ബഹദൂറിക്ക (നടന്‍ ബഹദൂര്‍) എത്തിയാണ് കൊണ്ടുപോയത്. വീണ്ടും ശല്യം ചെയ്യുന്നത് തുടര്‍ന്നതോടെ അന്നത്തെ സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തില്‍ പരാതി നല്‍കി.

അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ എന്ന് ചോദിച്ച് സംഘടനയുടെ അധ്യക്ഷനായിരുന്ന നടന്‍ ഉമ്മര്‍ ശകാരിച്ചു. നട്ടെല്ലുണ്ടോ നിങ്ങള്‍ക്ക് ആ സ്ഥാനത്തിനിരിക്കാന്‍ എന്ന് ഉമ്മറിക്കയോട് ചോദിക്കേണ്ടി വന്നു. അടൂര്‍ ഭാസിയെ കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമേ ആളുകള്‍ കേട്ടിട്ടുള്ളൂ. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ആളായിരുന്നു ഭാസിയെന്ന് കെപിഎസി ലളിത പറഞ്ഞു.

Advertisement