താനൂർ: മലപ്പുറം താനൂരിൽ മത്സ്യത്തൊഴിലാളിയായ സവാദിനെ വാടക വീട്ടിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ സൗജത്തിനെയും (26) സഹായി സൂഫിയാനെയും (24) പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയും സൗജത്തിന്റെ കാമുകനുമായ അബ്ദുൾ ബഷീർ ദുബായിലേക്കു കടന്നുവെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മംഗലാപുരം വിമാനത്താവളം വഴിയാണ് ഇയാൾ ദുബായിലേക്കു കടന്നതെന്നു പോലീസ് വ്യക്തമാക്കി. താനൂർ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡിൽ മണലിപ്പുഴയിൽ താമസക്കാരനുമായ പൗറകത്ത് കമ്മുവിന്റെ മകൻ സവാദാണ് (40) വ്യാഴാഴ്ച കൊലചെയ്യപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ സവാദിന്റെ ഭാര്യ സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ വിളിച്ചു വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോൾ വീടിന്റെ സിറ്റൗട്ടിൽ സവാദ് രക്തത്തിൽക്കുളിച്ചു കിടക്കുന്നതാണ് കണ്ടത്. തലയ്ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം.
കൊല നടത്തിയശേഷം സൗജത്തിന്റെ കാമുകന് ഓമച്ചപ്പുഴ കൊളത്തൂര്‍ ഹൗസില്‍ ബഷീര്‍ മംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ണ്ണൂരില്‍നിന്നാണ് ഇയാള്‍ ടിക്കറ്റ് എടുത്തത്. കൃത്യത്തിന് സഹായം ചെയ്ത തെയ്യാല സ്വദേശിയായ 24കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട്ട് വിദ്യാര്‍ത്ഥിയായ ഇയാളുടെ കാറിലാണ് ബഷീര്‍ നാട്ടിലെത്തിയത്. മുന്‍കൂട്ടി പദ്ധതിയിട്ടതനുസരിച്ചാണ് കൃത്യം നടത്തിയതെന്ന് സൗജത്ത് പൊലീസിനോട് പറഞ്ഞു.
കാമുകനൊത്ത് ജീവിക്കാനാണ് കൊല നടത്തിയതെന്നും തലക്കടിയേറ്റെങ്കിലും ഭര്‍ത്താവിന്റെ ഞരക്കം കേട്ടതോടെ മരണം ഉറപ്പാക്കാന്‍ കഴുത്തറുത്തത് താനാണെന്നും സൗജത്ത് മൊഴി നല്കി. സവാദിനെ കൊലപ്പെടുത്താന്‍ വിദേശത്തായിരുന്ന ബഷീര്‍ രണ്ട് ദിവസത്തെ അവധിക്കാണ് നാട്ടിലെത്തിയത്. മത്സ്യത്തൊഴിലാളിയായ സവാദ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയത് രാത്രി 11ഓടെയാണ്. വൈദ്യുതിയില്ലാത്തതിനാല്‍ ഇളയ മകള്‍ ഷജില ഷെറിനോടൊപ്പം വീടിന്റെ വരാന്തയിലാണ് കിടന്നത്. ഈ വിവരം മൊബൈലിലൂടെ സൗജത്ത് കാമുകനെ അറിയിച്ചു. ഇതനുസരിച്ച് 12.30ഓടെ ക്വാര്‍ട്ടേഴ്സില്‍ എത്തിയ ഇയാള്‍ക്ക് വാതില്‍ തുറന്നുകൊടുത്തത് സൗജത്താണ്.
ഉറങ്ങിക്കിടന്ന സവാദിനെ പ്രതി മരവടികൊണ്ട് തലക്കടിച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന് നിലവിളിച്ച മകളെ സൗജത്ത് മുറിയിലാക്കി വാതില്‍ പൂട്ടി. പിന്നീട്, തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിന് ജീവനുണ്ടെന്ന് കണ്ട് കത്തിയെടുത്ത് കഴുത്തറുത്തു. ഇതിനിടെ, കാമുകനെ രക്ഷപ്പെടാനും സഹായിച്ചു. തുടര്‍ന്ന് പുറത്തിറങ്ങി സൗജത്ത് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. കറുത്ത ഷര്‍ട്ടിട്ട ഒരാള്‍ ഓടിപ്പോകുന്നത് കണ്ടെന്ന മകളുടെ മൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
വെള്ളിയാഴ്ച രാവിലെ ഖബറടക്ക ചടങ്ങുകള്‍ക്ക് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടില്‍ സൗജത്ത് ഉറച്ചുനിന്നെങ്കിലും പൊലീസ് തെളിവുകള്‍ നിരത്തിയതോടെ പിടിച്ചുനില്‍ക്കാനാവാതെ കുറ്റം ഏറ്റുപറയുകയായിരുന്നു. ദമ്ബതികള്‍ക്ക് ഷജില ഷെറിനെ കൂടാതെ മൂന്ന് മക്കള്‍ കൂടിയുണ്ട്.
ഓമച്ചപ്പുഴ റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സംഭവം നടന്ന ശേഷം പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ സൗജത്തിനെയും മക്കളായ സജാദ്, ഷര്‍ജ ഷെറി, ഷംസ ഷെറി, സജ്ല ഷെറി എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യം പറയാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ സൗജത്ത് സംഭവങ്ങള്‍ തുറന്നു പറയുകയായിരുന്നു. ഇതോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കറുത്ത ഷര്‍ട്ടിട്ട ആള് പുറത്തേക്ക് ഓടി പോകുന്നത് കണ്ടുവെന്ന് ഇളയ മകള്‍ പൊലീസിനു ആദ്യമേ മൊഴി നല്‍കിയിരുന്നു. തലയിലേറ്റ അടിയാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കൊലപാതകമാണെന്ന് ശാസ്ത്രീയമായും വ്യക്തമാവുകയായിരുന്നു. കാമുകന് തലക്കടിക്കുകയും ഭാര്യ കഴുത്തറുക്കുകയുമായിരുന്നു. കാമുകനോടൊത്ത് ജീവിക്കുന്നതിനാണ് താന്‍ ഈ കൃത്യം നടത്തിയതെന്ന് സൗജത്ത് മൊഴി നല്‍കിയതായി താനൂര്‍ സിഐ എം.ഐ ഷാജി മറുനാടന്‍ മലയാളിയോടു പറഞ്ഞു.
ഗള്‍ഫില്‍ നിന്നാണ് സൗജത്തിന്റെ നിര്‍ദ്ദേശ പ്രകാരം കൊല നടത്താന്‍ കാമുകനെത്തിയത്. മംഗലാപുരത്ത് വിമാനം ഇറങ്ങിയത് ആരും അറിയാതിരിക്കാനായിരുന്നു. മടങ്ങാനുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. സവാദിനെ കൊന്ന ശേഷം കാറില്‍ മംഗലാപുരത്ത് എത്തി വിമാനമാര്‍ഗം കാമുകന് വിദേശത്തേക്ക് പറന്നു. സുഹൃത്തിനെ വിമാനം കയറ്റിയ ശേഷം മടങ്ങുമ്ബോഴാണ് സുഹൃത്തിനെ പൊലീസ് പിടികൂടുന്നത്.
കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ ഭാര്യ നടത്തിയ ആസൂത്രിതവും നീചവുമായ കൊലപാതകമായിരുന്നു താനൂരില്‍ നടന്നത്. കൃത്യത്തെ കുറിച്ച് സൗജത്ത് പൊലീസിനു നല്കിയ മൊഴി ഇങ്ങനെ: ഭര്‍ത്താവുമൊത്ത് ജീവിക്കാന്‍ താല്പര്യമില്ലെന്നും കാമുകനോടൊപ്പം ജീവിക്കുന്നതിനും വേണ്ടിയാണ് കൃത്യം നടത്തിയതത്രെ. ദിവസങ്ങളായി ഭാര്യയും കാമുകനും ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തുകയും അവസരത്തിനായി കാത്തിരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് സാഹചര്യം ഒത്തത്. പതിവുപോലെ മത്സ്യ ബന്ധന ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിച്ച് ബുധനാഴ്ച രാത്രി ഇളയ മകളുമായി കോര്‍ട്ടേഴ്സിന്റെ മുന്‍ വശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാന്‍ കിടന്നത്.
സവാദ് പൂര്‍ണമായും ഉറക്കത്തിലാണ്ടെന്നു സൗജത്ത് ഉറപ്പു വരുത്തുന്നു. ശേഷം രാത്രി 1.30 ഓടെ സൗജത്ത് വിവരമറിയിച്ചതനുസരിച്ച് കാമുകനും സുഹൃത്തും കാറില്‍ എത്തി. സുഹൃത്ത് പുറത്ത് നില്‍ക്കുകയും കാമുകന് ആയുധവുമായി കോര്‍ട്ടേഴ്സിന്റെ പിന്‍വശത്ത് കൂടി അകത്ത് കയറി. പിന്‍വശത്തെ വാതില്‍ സൗജത്ത് നേരത്തെ തുറന്ന് വച്ചിരുന്നു. അകത്ത് കയറിയ ശേഷം സവാദ് ഉറക്കിലാണെന്ന് വീണ്ടും ഉറപ്പാക്കി. ആദ്യം കാമുകന് ഇരുമ്ബ് ദണ്ഡ് കൊണ്ട് തലയില്‍ ആഞ്ഞടിച്ചു. ഈ അടിയുടെ ആഗാതത്തില് സവാദിന്റെ ബോധം നഷ്ടമായി. ശേഷം സൗജത്ത് കത്തി കൊണ്ട് കഴുത്തറുത്ത് മരിച്ചുവെന്ന് ഉറപ്പാക്കുകയായിരുന്നു.
ശേഷം കാമുകനും സുഹൃത്തും രക്ഷപ്പെട്ട ശേഷം സൗജത്ത് അയല്‍വാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ ഞെട്ടലോടെ കൊലപാതക സംഭവമറിയുന്നത്. താനൂര്‍ അഞ്ചുടിയിലെ തറവാട് വീട്ടില്‍ കഴിഞ്ഞിരുന്ന സവാദും കുടുംബവും ഭാര്യയുടെ അവിഹിത ബന്ധത്തെ തുടര്‍ന്ന് ഇവിടെ നിന്നും മാറി തെയ്യാലയിലെ വാടക കോര്‍ട്ടേഴ്സിലേക്കു മാറുകയായിരുന്നു. ഇവിടെയെത്തിയ ശേഷമാണ് തെയ്യാല സ്വദേശിയായ മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടാകുന്നത്. ഇവരുടെ ബന്ധം അതിരുവിട്ടപ്പോള്‍ സവാദ് ഇല്ലാത്ത സമയങ്ങളില്‍ കാമുകന് കോര്‍ട്ടേഴ്സില്‍ എത്തുക പതിവാക്കി. നാട്ടുകാര്‍ ചേര്‍ന്ന് ഇവിടെ വെച്ച് ഒരു ദിവസം പിടികൂടുകയും പെലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
ഭര്‍ത്താവിനൊപ്പം ജീവിക്കാമെന്നും കാമുകനുമായി ബന്ധമുണ്ടാകില്ലെന്നും സൗജത്ത് ഇവിടെ വച്ച് പറഞ്ഞു. ഏറ്റെടുക്കാനും ഒരുമിച്ച് ജീവിക്കാനും സവാദും തയ്യാറായി. ഇതോടെ പൊലീസ് മധ്യസ്ഥതയില്‍ ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്ത് ജീവിച്ചു വരികയായിരുന്നു. കുടുംബത്തെ അങ്ങേയറ്റം സ്നേഹിച്ച് വിട്ടുവീഴ്ച്ചയോടെയുള്ള ജീവിതമായിരുന്നു സവാദിന്റെത്.എന്നാല്‍ സൗജത്ത് വീണ്ടും കാമുകനുമായുള്ള ബന്ധം തുടര്‍ന്നു. ഇതിന്റെ പേരില്‍ രണ്ട് പേരും സ്ഥിരമായി വഴക്കിലേര്‍പ്പെട്ടിരുന്നു. ഒടുവില്‍ കാമുകനുമൊത്ത് ഭര്‍ത്താവിനെ വകവരുത്തുകയയാിരുന്നു.