കൊച്ചി: സോഷ്യല്‍ മീഡിയയുെ പരിധിയില്ലാത്ത ഉപയോഗം പരിധിയില്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളുടെ എണ്ണമറ്റ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുലുമായി കേരളാ പൊലീസ്. അവിവേകത്തിനൊപ്പം അറിവില്ലായ്മയും കൂടിച്ചേരുമ്പോഴാണ് പലരും ചതിക്കുഴികളില്‍പ്പെട്ടുപോകുന്നത്.
ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ ചതിക്കുഴികളില്‍ വീണു പോകാതിരിക്കാനുള്ള മുന്നറിയിപ്പുമായി കേരളാ പൊലീസ് ഫെയ്‌സ്ബുക്കിലൂടെ രംഗത്ത് വന്നിരിക്കുകയാണ്.
കേരള പോലീസ് തയ്യാറാക്കിയ വൈറല്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ ഈ ആശയം പങ്കുവച്ചിരിക്കുന്നത്. കേരളാ പൊലീസിന്റെ ഈ ഉദ്യമത്തിന് നടന്‍ പൃഥ്വിരാജിന്റെ പിന്തുണയുമുണ്ട്.
പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ
VIRAL- വൈറൽ- Short film Kerala Police Social media awareness
പരിധിയില്ലാത്ത സാമൂഹ്യമാധ്യമ ഉപയോഗം തകർത്തെറിഞ്ഞ ജീവിതങ്ങളുടെ എണ്ണമറ്റ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അവിവേകത്തിനൊപ്പം അറിവില്ലായ്മയും കൂടിച്ചേരുമ്പോഴാണ് പലരും ചതിക്കുഴികളിൽപ്പെട്ടുപോകുന്നത്. സമൂഹ മാധ്യമങ്ങൾ വഴി സ്വകാര്യത പങ്കു വെക്കുന്നതിനു പിന്നിലെ അപകടങ്ങൾ ചൂണ്ടികാട്ടുന്നതിലേക്ക് കേരള പോലീസ് തയ്യാറാക്കിയ വൈറൽ എന്ന ഹ്രസ്വചിത്രം നിങ്ങൾക്ക് മുന്നിലേക്ക് … ഇത് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് നമ്മുടെ കടമയാണ് .