ഇതിനോടകം തന്നെ വാർത്തകളിൽ ഇടം പിടിച്ചുകഴിഞ്ഞു സെയ് റാ നരസിംഹ റെഡ്ഡി എന്ന ബ്രഹ്മാണ്ഡ ചിത്രം. തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്കൊപ്പം അമിതാഭ് ബച്ചനും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണ ചെലവ് 200 കോടി രൂപയാണ്.
Advertisements
ഇപ്പോൾ ചിത്രത്തിലെ ഒരു യുദ്ധരംഗത്തെപ്പറ്റിയാണ് പുതിയ വാർത്ത. എട്ടു മിനിട്ട് ദൈർഘ്യമുള്ള ഒരു യുദ്ധരംഗത്തിന് മാത്രം 54 കോടി രൂപ ചെലവഴിക്കുന്നുവത്രേ.
സ്വാതന്ത്ര്യ സമരസേനാനിയായ നരസിംഹ റെഡ്ഡിയുടെ വേഷത്തിലാണ് ചിരഞ്ജീവി ചിത്രത്തിലെത്തുന്നത്.
സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സെയ് റാ നരസിംഹ റെഡ്ഡിയിൽ നായികയാകുന്നത് നയൻതാരയാണ്. തമന്നയാണ് മറ്റൊരു പ്രധാന താരം.
Advertisement