മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും നടിപ്പിന്‍ നായകന്‍ സൂര്യയും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍, കെവി ആനന്ദ് ഒരുക്കുന്ന ചിത്രത്തിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഒടുവില്‍ പുറത്തിറങ്ങുന്ന ഒരു ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷമാണ് ചെയ്യുന്നത്.
ആദ്യം ഒരു രാഷ്ട്രീയ നേതാവായാണ് മോഹന്‍ലാല്‍ എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സാക്ഷാല്‍ പ്രധാനമന്ത്രിയായാണ് അഭിനയിക്കുന്നതെന്ന് കരുതിയിരുന്നില്ല. ചന്ദ്രകാന്ത് വര്‍മ്മ എന്നകഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. അതേസമയം, സൂര്യയുടെ വേഷമെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.
നരേന്ദ്രമോദിയുടേത് സമാനമായ വേഷമാണോ എത്തുന്നത് എന്നാണ് ഇനി കണ്ടറിയേണ്ടത്. സമാനമായ വേഷവുമായാണ് അദ്ദേഹം പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി കണ്ടതിനെക്കുറിച്ച് നവമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.വൈകാതെയാണ് പ്രധാനമന്ത്രിയായി അദ്ദേഹം തിരശ്ശീലയില്‍ എത്തുന്നത്.
ചിത്രത്തിന്റെ കുളു, മണാലി ലൊക്കേഷനില്‍ നിന്നുള്ള ഒരു സ്റ്റില്ലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം ആര്യയും സമുദ്രക്കനിയും ബൊമാന്‍ ഇറാനിയുമൊക്കെ ഒന്നിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചനകള്‍.
ലണ്ടനില്‍ ചിത്രീകരണം ആരംഭിച്ച സിനിമ നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സാണ്. ഉയര്‍ന്ന ബജറ്റിലാണ് നിര്‍മ്മാണം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ക്യാമറ. സൂര്യയുടെ കരിയറിലെ 37-ാം ചിത്രമാണിത്. സയ്യേഷയാണ് നായിക.