റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം കായലില്‍ പതിച്ചു; യാത്രക്കാര്‍ നീന്തി രക്ഷപെട്ടു, വീഡിയോ

22

വെല്ലിങ്ടണ്‍: റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം പതിച്ചത് കായലില്‍. വിമാനത്തിലുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. ശേഷിച്ചവരെ ചെറുബോട്ടുകളില്‍ രക്ഷിച്ചു.

Advertisements

ന്യൂസിലന്‍ഡിലെ ഒറ്റപ്പെട്ട പസഫിക് ദ്വീപിലാണ് സംഭവം. എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനം വേനോ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം വിട്ടത്.

റണ്‍വേയ്ക്ക് തൊട്ടുമുമ്പായി ലാന്‍ഡിങ്ങിന് ശ്രമിച്ച വിമാനം ചൂക്ക് കായലില്‍ പതിക്കുകയായിരുന്നു. കായലില്‍ വീണ് മുങ്ങിത്തുടങ്ങിയ വിമാനത്തില്‍ നിന്നും യാത്രക്കാര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

പ്രദേശവാസികള്‍ ചെറു ബോട്ടുകളിലാണ് യാത്രക്കാരെ രക്ഷിച്ചത്. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

Advertisement