ചേര്‍ത്തലയില്‍ നിന്നും ഒളിച്ചോടിയ മൂന്ന് കുട്ടികളുടെ അമ്മയായ അധ്യാപികയേയും പത്താംക്ലാസുകാരന്‍ പയ്യനേയും 5 ദിവസത്തിനുശേഷം ചെന്നൈയില്‍ നിന്നും പൊക്കി

41

കോട്ടയം: ചേര്‍ത്തലയില്‍ നിന്ന് ഒളിച്ചോടിയ അധ്യാപികയേയും വിദ്യാര്‍ത്ഥിയേയും അഞ്ചു ദിവസത്തിനുശേഷം പോലീസ് ചെന്നൈയില്‍ നിന്നും പൊക്കി. ഫോണ്‍വിളികളുടെ അടിസ്ഥാനത്തില്‍ മുഹമ്മ പോലീസ് ആണ് ഇരുവരേയും പൊക്കിയത്.

Advertisements

വെള്ളിയാഴ്ച രാത്രിയോടെ ഇരുവരേയും ചേര്‍ത്തലയിലെത്തിക്കും. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തണ്ണീര്‍മുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 40 കാരിയായ അധ്യാപികയെയും 10-ാം ക്ലാസ് വിദ്യാര്‍ഥിയെയും കാണാതായത്.

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാരാണ് മുഹമ്മ പോലീസില്‍ ആദ്യം പരാതി നല്‍കിയത്. പിന്നീടാണ് ഇതേ സ്‌കൂളിലെ ചേര്‍ത്തല സ്വദേശിനിയായ അധ്യാപികയേയും കാണാനില്ലെന്നുള്ള പരാതി ചേര്‍ത്തല പോലീസിന് ലഭിച്ചത്.

ഇതോടെ അധ്യാപികയും വിദ്യാര്‍ഥിയും ഒന്നിച്ച്‌ കടന്നതാണെന്ന സൂചന ലഭിച്ചു. മൊബൈല്‍ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ ഞായറാഴ്ച തണ്ണീര്‍മുക്കത്തുനിന്നാണ് ഇരുവരും സ്ഥലം വിട്ടതെന്ന് കണ്ടെത്തി.

ഇതിനുശേഷം ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഫോണ്‍ ഓണായപ്പോള്‍ ഇവര്‍ വര്‍ക്കല പരിധിയിലാണെന്ന് കണ്ടെത്തി.

അവിടെ നിന്നാണ് ചെന്നൈയിലെത്തിയത്. വിദ്യാര്‍ഥി തണ്ണീര്‍മുക്കം സ്വദേശിയാണ്. ചേര്‍ത്തല സ്വദേശിയായ അധ്യാപിക ഭര്‍ത്താവുമായി പിരിഞ്ഞുനില്‍ക്കുകയാണ്. ഇവര്‍ക്ക് 10 വയസുള്ള മകനുണ്ട്.

Advertisement