സര്‍ക്കാര്‍ വിളയാട്ടം തുടങ്ങി, വിജയ് ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്‌

24

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ വിജയ് ചിത്രം സര്‍ക്കാര്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

Advertisements

ദീപാവലി റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ ആദ്യ വിഡിയോ ഗാനം പുറത്തുവന്നു. സര്‍ക്കാരിന്റെ ഓഡിയോ ലോഞ്ച് ഒക്‌റ്റോബര്‍ 2ന് നടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ലാസ് വേഗാസിലെ ഷൂട്ടിംഗിനിടയില്‍ നിന്നൊരു വീഡിയോ നേരത്തേ പുറത്തായിരുന്നു. വിജയിന്റെ ഇന്‍ട്രോ ഗാനത്തിലെ ഏതാനും സെക്കന്റുകളാണ് ചോര്‍ന്നത്.

സണ്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രം ഏറെ രഹസ്യ സ്വഭാവത്തിലാണ് ചിത്രീകരിച്ചത്. നേരത്തെ ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോകള്‍ പുറത്തുവന്നത് വിജയിനെ ചൊടിപ്പിച്ചിരുന്നു.

കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സംഗീതം എ ആര്‍ റഹ്മാന്‍.

Advertisement