ബ്രിട്ടീഷുകാര്‍ക്കെതിരെ പോരടിച്ച പഴശ്ശിരാജയുടെ ബയോപിക് കണ്ടു; മമ്മൂട്ടിയുടേത് അസാമാന്യ പ്രകടനമെന്നു ബ്രിട്ടീഷ് എംപി

49

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരടിച്ച പഴശ്ശിരാജയുടെ ബയോപിക് കണ്ട ശേഷം മമ്മൂട്ടിയുടെ അഭിനയ മികവില്‍ വാചാലനായി ബ്രിട്ടീഷ് എംപി മാര്‍ട്ടിന്‍ ഡേ. സ്‌കോട്ടലന്‍ഡിൃ് നാഷണല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ഈ മമ്മൂട്ടി ചിത്രം കണ്ടത്.

നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനായിരുന്നു ഈ സിനിമയെക്കുറിച്ച്‌ തന്നോട് സൂചിപ്പിച്ചതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisements

കൃത്യമായ തയ്യാറെടുപ്പുകളുമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചത്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി അദ്ദേഹം ആയോധന കലകള്‍ സ്വായത്തമാക്കിയിരുന്നു.

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അഹോരാത്രം പോരാടുന്ന താരമാണ് മെഗാസ്റ്റാര്‍. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ അസാമാന്യ പ്രകടനം തന്നെ ആകര്‍ഷിച്ചുവെന്നും അദ്ദേഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും മാര്‍ട്ടിന്‍ ഡേ പറയുന്നു.

മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലായ അംബേദ്കര്‍ താന്‍ കണ്ടിട്ടുണ്ട്. പഴശ്ശിരാജയുടെ ഇംഗ്ലീഷ് ജീവചരിത്രം തേടി നടക്കുകയാണ് താനെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

പഴശ്ശിരാജയുടെ ജീവിതവുമായി സാമ്യമുള്ള വില്യം വാലേസിനെക്കുറിച്ചും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള യുദ്ധതന്ത്രങ്ങള്‍ അദ്ദേഹവും പയറ്റിയിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

Advertisement