ഭാര്യയും മകളുമുള്ള കാമുകന് യുവതി കാഴ്ച്ചവച്ചത് ഒമ്പത് വയസുകാരിയായ മകളെ, പത്തനംതിട്ടയി യില്‍ യുവതിയുടെ അവിഹിതബന്ധം മൂലം നാലാം ക്ലാസുകാരിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം

174

പത്തനംതിട്ട: ഭാര്യയും മകളുമുള്ള കാമുകന് കാഴ്ച്ചവച്ചത് ഒമ്പത് വയസുകാരിയായ മകളെ. ഒരു വര്‍ഷമായി തുടരുന്ന ലൈംഗിക പീഡനത്തിനൊടുവില്‍ മാതാവും കാമുകനും അറസ്റ്റില്‍.

Advertisements

ചെന്നീര്‍ക്കര പ്രക്കാനം തോട്ടുപുറം കാന്തക്കുന്നില്‍ വീട്ടില്‍ ജിന്‍സ്(33)ആണ് കാമുകന്‍. ഇയാള്‍ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ അച്ഛനുമാണ്.

ഒത്താശ ചെയ്തുകൊടുത്ത കുട്ടിയുടെ മാതാവായ ഇരുപത്തൊന്‍പതുകാരി എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ജി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി ഒരു വര്‍ഷത്തിലധികമായി ജിന്‍സിനെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.

അടുത്ത ബന്ധുവായ സ്ത്രീയെ കുട്ടി വിവരം അറിയിച്ചതോടെ അവര്‍ അദ്ധ്യാപികയെ വിവരം ധരിപ്പിക്കുകയും പൊലിസിന്റെ സഹായം തേടുകയുമായിരുന്നു.

പീഡനം വര്‍ധിച്ചതോടെ അമ്മയോട് വിവരം പറഞ്ഞിട്ടും പ്രതികരിച്ചില്ലെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Advertisement