ഒടുവില്‍ സണ്ണി ലിയോണിന്‍റെ ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. മലയാളത്തിലേക്ക് താരം ചുവടുവെക്കുന്നുവെന്ന വാര്‍ത്ത യാഥാര്‍ത്ഥ്യമാകുന്നു.
മലയാളക്കര കാത്തിരിക്കുന്ന സ്ഫടികം 2 വിലാണ് സണ്ണിലിയോണ്‍ എത്തുന്നത്. മലയാളത്തിലെ പ്രധാനപ്പെട്ട യുവതാരം നായകനായി എത്തുന്ന സിനിമയില്‍ പൊലീസ് ഒാഫീസറായാണ് സണ്ണി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായ ഐപിഎസ് ഉദ്യോഗസ്ഥയായായി സണ്ണി എത്തുമെന്ന് ബിജു വെളിപ്പെടുത്തി.
ഏകദേശം നാല് വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് സ്ഫടികം 2വിലേക്ക് എത്തിയതെന്നും സംവിധായകന്‍ ബിജു കട്ടക്കല്‍ സൂചിപ്പിച്ചു.
വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ബിജു ജെ കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്ബനിയായ മൊമന്റം പിക്ച്ചര്‍സുമായി ചേര്‍ന്ന് റ്റിന്റു അന്ന കട്ടക്കലാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
തിലകന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന് മലയാളക്കരയെ കരയിപ്പിച്ച അത്യപൂര്‍വ്വ സിനിമകളിലൊന്നാണ് സ്ഫടികം.