സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം: ബഹ്റൈനില്‍ മലയാളി യുവാവനെ അടിച്ചു കൊന്നു

26

ജുഫൈര്‍: ബഹ്റൈനിലെ ജുഫൈറില്‍ സുഹൃത്തുമായുണ്ടായ വാക്കേറ്റത്തിനിടെ പ്രവാസി മലയാളി മര്‍ദ്ദനമേറ്റു മരിച്ചതായി റിപ്പോര്‍ട്ടുകള്‍.

Advertisements

ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍ (49) ആണ് വാക്കേറ്റത്തിനെത്തുടര്‍ന്ന് അടിയേറ്റു മരിച്ചത്.

മല്‍പ്പിടുത്തത്തിനിടെ അപ്രതീക്ഷിതമായി തലയ്ക്ക് അടിയേല്‍ക്കുകയിരുന്നു. തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സുഭാഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

Advertisement