തന്റെതെന്ന പേരില്‍ പ്രചരിച്ച കുളിസീന്‍ വീഡിയോ ഏറെ വേദനിപ്പിച്ചതായി തെന്നിന്ത്യന്‍ താരം ഹന്‍സിക മോത്വാനി.
ഇത്തരത്തിലുള്ള മോര്‍ഫ് ചെയ്ത വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിലും ഭേദം മാനഭംഗമാണെന്നാണ് വേദനയോടെ നടി പറഞ്ഞു. തന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് വളരെ വിഷമത്തോട് കൂടിയാണ് ഹന്‍സിക സംസാരിച്ചത്.
ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നത് താനുള്‍പെടെയുള്ള നടിമാരെ വളരെയധികം വിഷമിപ്പിക്കുന്നുണ്ട്. സിനിമയില്‍ കാണുന്നതുപോലുള്ള മണിമാളികകളിലല്ല ഞങ്ങള്‍ താമസിക്കുന്നത്.
സിനിമയ്ക്ക് വേണ്ടിയും ആരാധകരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയും ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എന്നിട്ടും എന്തിനാണ് ഞങ്ങളെ ഇങ്ങനെ വേട്ടയാടുന്നതെന്ന് മനസ്സിലാവുന്നില്ല ഹന്‍സിക പറയുന്നു.
ഇത് മാനഭംഗത്തെക്കാള്‍ ഭീകരമാണെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ ദൈവം ശിക്ഷിക്കുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് വെബ്സൈറ്റുകളിലൂടെയും നടക്കുന്ന മോര്‍ഫിങ് മാനഭംഗത്തെക്കാള്‍ തരം താണ പ്രവൃത്തിയാണെന്നും ഹന്‍സിക പറഞ്ഞു.
ആ വീഡിയോയില്‍ കാണുന്നത് ഞാനല്ല. പിന്നെ എന്തിനാണ് ഞാന്‍ പൊലീസില്‍ പരാതിപ്പെടുന്നതെന്നാണ് വീഡിയോ വൈറലായത് സംബന്ധിച്ച് പൊലീസിലോ സൈബര്‍ സെല്ലിലോ പരാതി നല്‍കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നടി പ്രതികരിച്ചത്.
ബാത്ത്റൂമില്‍ പെണ്‍കുട്ടി കുളിക്കുന്നതും വസ്ത്രം മാറുന്ന ദൃശ്യങ്ങളുമാണ് ഹന്‍സികയുടെതെന്ന പേരില്‍ പ്രചരിച്ച വിഡിയോയില്‍ ഉള്ളത്. ബാത്ത്റൂമില്‍ വച്ചിരുന്ന ഒളിക്യാമറ വഴിയാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നതും.