അമ്മ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അഞ്‌ജലി നായർ. 1994 -ൽ മാനത്തെ വെള്ളിത്തേരെന്ന ചിത്രത്തിൽ ബാലതാരമായാണ് അഞ്ജലി സിനിമയിലേയ്ക്ക് എത്തിയത്.
മലയാള സിനിമകളിലും തമിഴ് സിനിമകളിലും വേഷമിട്ട അഞ്ജലി ഇടക്കാലത്ത് ഒരു തമിഴ് സിനിമ നിർമ്മാതാവിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും വിവാദമാകുകയും ചെയ്‌തിരുന്നു.
ഇപ്പോള്‍ ഒന്ന് രണ്ടു ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ മോഹന്‍ലാലുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നതിനെക്കുറിച്ചു നടി പറയുന്നു.
ഒരു അഭിമുഖത്തില്‍ ലാലേട്ടന്റെ കൂടെ അഭിനയിച്ച് കൊതി തീർന്നില്ലെന്ന് നടി അഞ്‌ജലി പറയുന്നു ഇതിനൊപ്പമാണ് ഒന്ന് രണ്ടു സിനിമകൾ ഒരുമിച്ച് അഭിനയിച്ചപ്പോഴേക്കും പലരും തന്നെയും ലാലേട്ടനെയും വെച്ച് ഗോസിപ്പുകൾ ഇറക്കിയിരുന്നെന്നും എന്നാൽ തനിക്കതിൽ സന്തോഷം മാത്രമേ ഉള്ളൂ എന്നും അഞ്ജലി തുറന്നു പറഞ്ഞത്.
ബാലതാരമായി സിനിമയിൽ എത്തിയ തന്നെ രമേശ് പിഷാരടി, ധർമ്മജൻ, ഹരി പി നായർ എന്നിവരാണ് സിനിമയിലേക്ക് കൊണ്ട് വന്നതെന്നും പിഷാരടിയും ധർമ്മജനും ഇല്ലായിരുന്നുവെങ്കിൽ താൻ സിനിമയിലേക്ക് എത്തില്ലെന്നും അഞ്ജലി കൂട്ടിച്ചേർത്തു.
കമ്മട്ടിപ്പാടത്തിൽ ദുൽഖറിന്റെ അമ്മവേഷത്തിൽ അഭിനയിക്കാൻ മടിയൊന്നും തോന്നിയില്ലെന്നും, ദുൽഖറിന്റെ നായികയാവുക എന്നത് സ്വപ്നത്തിൽ പോലും ഉണ്ടായിരുന്ന കാര്യമല്ലെന്നും അഞ്ജലി പറഞ്ഞു.