സംവിധായകന്റെ കോമഡി ഇഷ്‌ടപ്പെട്ടില്ല; ഷൂട്ടിംഗ് സെറ്റില്‍ നിന്നും മമ്മൂട്ടി ഇറങ്ങി പോയി!

51

ഓരോ ചിത്രത്തിന് പിന്നിലും നിരവധി കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാകും. ഒരു തമാശകാരണം നിര്‍മ്മാതാവിന് ഒരു ലക്ഷം രൂപ നഷ്ടം വരുത്തിയ മമ്മൂട്ടി ചിത്രമാണ് ഹിറ്റ്ലര്‍.

Advertisements

ഇരട്ട സംവിധായകരായ സിദ്ദിഖ് – ലാല്‍ കൂട്ട് കെട്ട് വഴി പിരിഞ്ഞ് സിദ്ദിഖ് സംവിധായകനായും ലാല്‍ നിര്‍മ്മാതാവായും മാറിയ ആദ്യ ചിത്രമായ ഹിറ്റ്‌ലറില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയാണ്. ട്രോളന്മാരുടെ ഇഷ്ട ചിത്രമായി മാറിയ ഹിറ്റ്ലര്‍ ഇന്നും അതിലെ തമാശകൊണ്ടാണ് ജനപ്രീതി ആര്‍ജ്ജിച്ചു നില്‍ക്കുന്നത്.

എന്തിലും നര്‍മ്മം കണ്ടെത്തുന്ന വ്യക്തിയാണ് ലാല്‍. എന്നാല്‍ അത്തരം ഒരു തമാശ കാരണം ഹിറ്റ്‌ലറിന്‍റെ ഒരു ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു മുടങ്ങിപോയത്. നിര്‍മ്മാതാവായ ലാലിന് നഷ്ട്ടം ഒരുലക്ഷം രൂപയും. സംഭവം ഇങ്ങനെ ..

ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ ഒരു ദിവസം മമ്മൂട്ടി സിദ്ദിഖിനോടും ലാലിനോടും ഒരു പുതിയ വിശേഷം പറഞ്ഞു.ഇംഗ്ലണ്ടില്‍ നിന്നും ഒരു സിനിമാ കമ്ബനി തന്‍റെ ഡേറ്റിനായി സമീപിച്ചിട്ടുണ്ടെന്നും സമയം ഒത്തുവന്നാല്‍ ഞാന്‍ അവരുടെ ചിത്രത്തില്‍ അഭിനയിച്ചേക്കും എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

കേട്ടയുടന്‍ ലാല്‍ മമ്മൂട്ടിയോടായി പറഞ്ഞു ഉറപ്പായും മമ്മൂക്ക ആ ഓഫര്‍ സ്വീകരിക്കണം.നമ്മള്‍ ഇന്ത്യക്കാരെ നൂറ്റാണ്ടുകളോളം ഭരിച്ചു മുടിച്ചവരാണ് ബ്രിട്ടീഷുകാര്‍ .

അവരോട് പ്രതികാരം ചെയ്യണമെങ്കില്‍ ഇങ്ങനെയേ പറ്റൂ. മമ്മൂക്ക ആ പ്രോജക്റ്റില്‍ അഭിനയിക്കണം. അവന്മാര്‍ കണക്കിന് അനുഭവിക്കട്ടെ . ലാലിന്‍റെ മറുപടി കേട്ടതും മേക്കപ്പോടെ മമ്മൂട്ടി സെറ്റില്‍ നിന്നും ഇറങ്ങിപോവുകയായിരുന്നുവെന്നാണ് അണിയറക്കഥ.

Advertisement