മോഹന്‍ലാലിന്റെ ഈ നായികമാരുടെ ഇപ്പോഴത്തെ അവസ്ഥ

257

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ നായികയായി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഭാഗ്യം തേടിയെത്തിയ ചില നായികമാര്‍ ഇന്ന് വെള്ളിവെളിച്ചത്തില്‍ നിന്നും അകന്നു കഴിഞ്ഞു.

Advertisements

ഒരുകാലത്ത് സൂപ്പര്‍താരങ്ങളുടെ നായികയായി, ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി വിലസിയ നടിമാര്‍ എന്നെവിടെയെന്നറിയാം.

വസുന്ദര ദാസ്

ഗായികയാകണം എന്നാഗ്രഹിച്ച് സിനിമ മേഖലയിലേയ്ക്ക് കടന്നു വരുകയും നായികയാകേണ്ട ഭാഗ്യം ലഭിക്കുകയും ചെയ്ത പോപ്‌ ഗായികയാണ് വസുന്ദര ദാസ്. രാവണപ്രഭു എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ നായികാ വേഷമാണ് വസുന്ദരയെ ഓര്‍മ്മിക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ഉയര്ന്നുവരുക.

ആഗ്രഹിക്കാതെ അഭിനയ രംഗത്ത് എത്തിയ വസുന്ദര, പിന്നീട് താന്‍ ആഗ്രഹിച്ച സംഗീത ലോകത്തേക്ക് തന്നെ മടങ്ങി. ഹിന്ദിയിലും തമിഴിലും തെലുങ്കിലും ധാരാളം പാട്ടുകള്‍ പാടി.

ശാരി

സോളമന്റെ ക്ലാരയായി മലയാളി മനസ്സുകളില്‍ നിറഞ്ഞ താരമാണ് ശാരി. വെള്ളിക്കണ്ണിന്റെ ചടു ഭാവം കൊണ്ട് ആരാധക മനസ്സില്‍ ഇടം നേടിയ ഈ നായികയുടെ ആദ്യ ചിത്രമായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍.

മോഹന്‍ലാലിന്റെ നായികയായ മികച്ച തുടക്കം ലഭിച്ചിട്ടും ശാരിയ്ക്ക് ആ വിജയം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞിരുന്നില്ല. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം അമ്മ വേഷത്തില്‍ ഇടയ്ക്ക് ചില ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ജലജ

ഒരു കാലത്തിന്റെ നായികാ സങ്കല്‍പമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന നടിയാണ് ജലജ. എഴുപതുകളുടെ അവസാനത്തില്‍ ബിഗ് സ്‌ക്രീനിലെത്തിയ ജലജ എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നു.അതിരാത്രം എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായിരുന്നു ജലജ.

വിവാഹ ശേഷം സിനിമയോട് വിടപറഞ്ഞ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുമെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Advertisement