മൂന്നു ഷാജിമാരുടെ രസകരമായ കഥ പറയുന്ന ചിത്രവുമായി ഹിറ്റ് സംവിധായകന്‍ നാദിര്‍ഷ. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് മേരാ നാം ഷാജി എന്ന് പേരിട്ട് ഈ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
Advertisements
തിരുവനന്തപുരം ഷാജിയായി ബൈജുവും കോഴിക്കോട് ഷാജിയായി ബിജു മേനോനും കൊച്ചി ഷാജിയായി ആസിഫ് അലിയും എത്തും. ശ്രീനിവാസനും മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിഖില വിമല്‍ ആണ് നായിക.
നവംബര്‍ 16ന് തിരുവനന്തപരുത്ത് ചിത്രീകരണം തുടങ്ങും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന മലയാളചിത്രമാണ് മേരാ നാം ഷാജി. കഥയിലെ നായകന്‍ എന്ന ചിത്രം സംവിധാനം ചെയ്ത ദിലീപാണ് തിരക്കഥാകൃത്ത്.
Advertisement