വിക്രവുമായുള്ള ബന്ധം തൃഷ അവസാനിപ്പിച്ചതിനു പിന്നില്‍

112

തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിയ്യാന്‍ വിക്രമിന്റെ സാമി സ്‌ക്വയര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ നിന്നും നടി തൃഷ പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. തൃഷയുടെ പിന്മാറ്റത്തിന് കാരണം മറ്റൊരു നായിക കീര്‍ത്തിയാണെന്നും ഗോസിപ്പ് പ്രചരിച്ചിരുന്നു. സാമി 2 വിനായി അഡ്വാന്‍സുവാങ്ങിയ ശേഷമാണ് താരം പിന്മാറിയത്.

Advertisements

സ്വാമിയുടെ ആദ്യഭാഗത്തെ നായികയായ തൃഷയുടെ കഥാപാത്രം സ്വാമി ടുവില്‍ മരിക്കുകയാണ്. പിന്നീട് മറ്റൊരു നായികയായ കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കും. അത് ഇഷ്ടപ്പെടാത്തതാണ് തൃഷയുടെ പിന്മാറ്റത്തിന് കാരണം. അതോടെ ആ വേഷം ഐശ്വര്യാ രാജേഷിനു ലഭിച്ചിരിക്കുകയാണ്.

വിക്രം ചിത്രത്തില്‍ നിന്നും പിന്മാറിയ തൃഷ വിജയ് സേതുപതിയ്‌ക്കൊപ്പം 96 എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രശസ്തക്യാമറാമാനായ പ്രേംകുമാര്‍ സംവിധായകനാകുന്ന ആദ്യസിനിമയാണ് 96. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കാതലേ… കാതലേ… എന്ന പാട്ട് ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

രണ്ട് ചിത്രങ്ങളും ഹിറ്റാകുമെന്നാണ് പ്രതീക്ഷ. അടുത്തകാലത്തിറങ്ങിയ വിക്രം സിനിമകളെല്ലാം പരാജയമായിരുന്നു. അങ്ങനെയെങ്കില്‍ തൃഷയുടെ നിലപാടിന് ഇന്‍ഡസ്ട്രിയില്‍ പിന്തുണയേറും.

സ്വാമി ഉള്‍പ്പടെയുള്ള ഹിറ്റ് ചിത്രങ്ങളില്‍ വിക്രമിന്റെ നായികയായിരുന്ന തൃഷ നല്ല സുഹൃദ് ബന്ധമായിരുന്നും വിക്രവുമായി കാത്തു സൂക്ഷിച്ചിരുന്നത്. എന്നാല്‍ സ്വാമി സ്‌ക്വയര്‍ വിവാദത്തോടെ ഇവരുടെ ബന്ധവും ഉലഞ്ഞെന്നാണ് കോടമ്പാക്കം റിപ്പോര്‍ട്ടുകള്‍.

Advertisement