ചിക്കമംഗളൂരു: അവിഹിത ബന്ധത്തിലേര്‍പ്പെട്ട ഭാര്യയുടെ തലയറുത്ത് ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തി യുവാവ് കീഴടങ്ങി. ചിക്കമംഗളൂരു സ്വദേശി സതീഷാണ് (30) ഭാര്യ രൂപയെ കൊലപ്പെടുത്തിയത്.
ഭാര്യ മറ്റൊരു യുവാവുമായി കിടക്കപങ്കിടുന്നത് കണ്ടതാണ് കൊലപാതകത്തിന് കാരണം. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.
ഗ്രാമത്തിലെ മറ്റൊരു യുവാവുമായി രൂപയ്ക്ക് ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സതീഷ് ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ബംഗളൂരുവില്‍ പോയ സതീഷ് തിരികെ വീട്ടിലെത്തിയപ്പോള്‍ ഇരുവരെയും ഒരുമിച്ച് കാണുകയുണ്ടായി.
തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വടിവാള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ രൂപയുടെ കാമുകന് വെട്ടേല്‍ക്കുകയും ചെയ്തു.
പിന്നീട് രൂപയെ സതീഷ് വെട്ടിവീഴ്ത്തിയ ശേഷം തലയറുത്ത് ബാഗിലാക്കിയ ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു.