റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ കൊച്ചുണ്ണിയുടെ കാവല്‍ക്കാരനായ കൊച്ചുപിള്ളയായാണ് ഷൈന്‍ ടോം ചാക്കോ വേഷമിടുന്നത്. ചിത്രത്തില്‍ ആ കഥാപാത്രമായി വേഷമിടാനായത് ഭാഗ്യം കൊണ്ടാണെന്ന് ഷൈന്‍ പറയുന്നു. കായം കുളത്തെ റിബലായിരുന്നു കൊച്ചുപിള്ള.
സമൂഹത്തിലെ ഉച്ച നീചത്വങ്ങള്‍ക്കെതിരെ പടപൊരുതുന്നയാള്‍. അവസാന നിമിഷം വരെ അയാള്‍ കൊച്ചുണ്ണിക്കൊപ്പം നിന്നു. ഇത്രയും ഹോം വര്‍ക്ക് ചെയ്ത കഥാപാത്രം എന്റെ കരിയറില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ആ കഥാപാത്രത്തിന് വേണ്ടി താടിയും മീശയും വടിച്ചു. കുടുമ വെച്ചു.
പക്ഷേ നിവിനും സംവിധായകനും പരിക്ക് പറ്റിയതിനാല്‍ ഷൂട്ടിംഗ് നീണ്ടു. അങ്ങിനെ ആറുമാസത്തോളം ആ കഥാപാത്രത്തിന്റെ രൂപം നിലനിര്‍ത്തേണ്ടതായി വന്നു. എന്നിട്ടും അതിനിടയില്‍ കാറ്റ് പായ്ക്കപ്പല്‍ എന്ന സിനിമയില്‍ ഞാന്‍ വേഷമിട്ടു. ഷൈന്‍ പറയുന്നു.
കൊച്ചുണ്ണിയില്‍ ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ല എന്ന സങ്കടം ബാക്കിയാണ്. കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള ഇത്തരം മാറ്റങ്ങള്‍ ഞാന്‍ ആഗ്രഹിച്ചതാണ്.പ്രേക്ഷകരുടെ മനസ്സില്‍ നില്‍ക്കുന്ന അത്തരമൊരു കഥാപാത്രത്തെ സമ്മാനിച്ചതിന് റോഷനോട് നന്ദി പറയുന്നു.
ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കായം കുളം കൊച്ചുണ്ണി നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.