സാമന്തയും ശിവകാര്‍ത്തികേയനും കിടിലന്‍ റൊമാന്‍സില്‍; സീമരാജയുടെ സോങ് ടീസര്‍

151

ശിവകാര്‍ത്തികേയന്റെ 12ാം ചിത്രം സീമരാജയുടെ പുതിയ സോംഗ് ടീസര്‍ പുറത്തിറങ്ങി. ഉന്നെ വിട്ട് യാരും എനക്കില്ല എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും സത്യപ്രകാശും ചേര്‍ന്നാണ്.

Advertisements

യുഗഭാരതിയുടേതാണ് വരികള്‍. പൊന്‍ റാം സംവിധാനം ചെയ്യുന്ന സിനിമയില്‍ നായിക സാമന്ത അക്കിനേനിയാണ്. പൊന്‍ റാമും ശിവകാര്‍ത്തികേയനുമൊന്നിക്കുന്ന മൂന്നാം ചിത്രമാണ് സീമ രാജ.

മുമ്പ് വാലിബര്‍ സിങ്കം , രജനി മുരുകന്‍ എന്നീ ചിത്രങ്ങളിലാണ് ഇരുവരുമൊന്നിച്ചത്. ഈ രണ്ടു ചിത്രങ്ങളും ഹിറ്റായിരുന്നു.

2013ല്‍ തീയേറ്ററുകളിലെത്തിയ വരുതപ്പെടാത്ത വാലിബര്‍ സിങ്കത്തിലൂടെയാണ് ശിവകാര്‍ത്തികേയന്‍ നായകവേഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധേയനാകുന്നത്. രജനി മുരുകനും ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രമായിരുന്നു.

ഗ്രാമപശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് സീമ രാജ . സൂരി, സിമ്രാന്‍, നെപ്പോളിയന്‍ എന്നിവരും സീമ രാജയില്‍ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഡി ഇമാന്റെതാണ് സംഗീതം

Advertisement