തട്ടീം മുട്ടീം ടിവി സീരിയലിലെ മീനാക്ഷിക്ക് കല്യണച്ചെക്കനെ തേടുന്നു; ചെറുക്കന് വേണ്ട യോഗ്യതകള്‍ ഇങ്ങനെ

133

മഴവില്‍ മോരമ ചാനലിലെ തട്ടീം മുട്ടീം ഏറെ ജനപ്രീതി നേടിയ ടിവി സീരിയല്‍ ആണ്. ഇതിലെ കഥാപാത്രങ്ങള്‍ എല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപെട്ടതുമാണ്. ഇപ്പോള്‍ ഷോയിലെ മീനാക്ഷിക്ക് കല്യാണച്ചെക്കനെ ആലോചിക്കുകയാണ്. ചെറുക്കനെ തേടി പരസ്യം നല്‍കിയിരിക്കുകയാണ് കുടുംബം.

Advertisements

പക്ഷെ ചെക്കന് കുറച്ച്‌ യോഗ്യതകള്‍ ഉണ്ട്. എന്തൊക്കെയാണെന്നല്ലേ, സുന്ദരനും സല്‍സ്വഭാവിയുംവിദ്യാസമ്പന്നനും ആകണം ചെക്കന്‍. ഇത് മാത്രമല്ല വരന് വേറയും യോഗ്യതകള്‍ വേണം.

ചെക്കന്റെ പ്രായം 23 നും 26 നും ഇടക്കുള്ളത് ആയിരിക്കണം. നല്ല നര്‍മബോധമുണ്ടായിരിക്കണം. മീശയും താടിയും നിര്‍ബന്ധമില്ല. ലേശം കഷണ്ടിയൊക്കെ ആയാല്‍ ഏത് മീനാക്ഷിയും സഹിക്കും. ജാതി, ജാതകം, ജില്ല എന്നിവയൊന്നുമില്ല.

പക്ഷെ അവസാനത്തെ യോഗ്യതയാണ് എല്ലാരേം ഞെട്ടിച്ചിരിക്കുന്നത്. തട്ടിംമുട്ടീം എന്ന ഹിറ്റ് ഹാസ്യപരമ്പരയിലെ പുതിയ യുവകഥാപാത്രമാണ് മീനാക്ഷിയെ കെട്ടേണ്ടവന്‍.

അതെ ആ കഥാപാത്രം അവതരിപ്പിക്കാന്‍ ആണ് അണിയറപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള ഒരു പരസ്യം നല്‍കിയത്.

Advertisement