തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതായി അവതരിപ്പിക്കാന്‍ എല്ലാ വിധ തയ്യാറെടുപ്പുകളും നടീ നടന്മാര് നടത്താറുണ്ട്. ശാരീരികമായും മാനസികമായും നടത്തുന്ന ഈ തയ്യാറെടുപ്പില്‍ നടത്തിയ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് യുവ നടി കൃതി ഖര്ബണ്ഡ.
ധര്‍മ്മേന്ദ്രയ്ക്കൊപ്പം കൃതി ഖര്ബണ്ഡ അഭിനയിച്ച ചിത്രമാണ് യംല പഗല ധീവാനാ ഫിര്‍ സേ. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലെ അനുഭവങ്ങളെക്കുറിച്ചാണ് താരം ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.
ചിത്രത്തിലെ പ്രധാനപ്പെട്ടൊരു രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ധൈര്യം ലഭിച്ചിരുന്നില്ല. എന്നാല്‍ കൂടെ പ്രവര്‍ത്തിച്ച താരം ഫുള്‍ എനര്ജിറ്റിക്കായി നില്‍ക്കുകയും ചെയ്യുന്നു. ആ അവസരത്തില്‍ താന്‍ വോഡ്ക കഴിച്ചു. ഇതല്ലാതെ മറ്റൊരു മാര്‍ഗവും ആ സമയത്ത് മുന്നിലുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.
അഭിനേതാവെന്ന നിലയില്‍ ഇത്തരം രംഗങ്ങള്‍ക്ക് മുന്നില്‍ പതറിയാല്‍ തനിക്ക് ഈ മേഖലയില്‍ തുടരാനാവില്ലെന്ന തിരിച്ചറിവ് തനിക്കുണ്ട്. ആ രംഗം അഭിനയിക്കാനുള്ള ബുദ്ധിമുട്ടും തന്റെ പരിഭ്രമവും മനസ്സിലാക്കിയ അണിയറപ്രവര്‍ത്തകര്‍ ശക്തമായ പിന്തുണയാണ് നല്‍കിയത്. അങ്ങനെയാണ് രംഗം പൂര്‍ത്തിയാക്കിയതെന്നും താരം പറയുന്നു.