എന്റമ്മോ.. 1986ല്‍ മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ ഞെട്ടും

25

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയുടെ 67ാം പിറന്നാള്‍ ആണിന്ന്. മലയാള സിനിമാ ലോകത്തെ പ്രമുഖരെല്ലാവരും മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നു. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി പറവൂരിലായിരുന്നു.

Advertisements

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട് പുറംപോക്കില്‍ കഴിയുന്ന കുടുംബത്തിന് ആരാധകര്‍ തീരുമാനിച്ച വിവരം അറിയിക്കാനെത്തിയതായിരുന്നു മമ്മൂട്ടി. പറവൂരിലെ ആശ്രിതക്കും കുടുംബത്തിനുമാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ വീട് വെച്ച് നല്‍കുക.

1971ലാണ് മമ്മൂട്ടി അഭിനയരംഗത്ത് എത്തുന്നത്. അുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. കെജി ജോര്‍ജ് സംവിധാനം എന്ന മേള എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടി ശ്രദ്ധേയനാക്കുന്നത്. പിന്നീട് നായക നടനായി. തിരക്കുകളിലേക്ക് മമ്മൂട്ടി നടന്നടുക്കുകയായിരുന്നു.

നാല് വര്‍ഷത്തിനിടെ 120 ചിത്രങ്ങളില്‍ അഭിനയിച്ച ചരിത്രവും മമ്മൂട്ടിക്ക് സ്വന്തമാണ്. 1983 മുതല്‍ 1986 കാലഘട്ടത്തിലാണ് മമ്മൂട്ടി ഇത്രയധികം ചിത്രങ്ങളില്‍ അഭിനയിച്ചത്. 1983, 84, 85 വര്‍ഷങ്ങളില്‍ ഓരോ വര്‍ഷത്തിലും 34 ചിത്രങ്ങളില്‍ അഭിനയിച്ചു. 1986ല്‍ 35 ചിത്രത്തിലായിരുന്നു അഭിനയിച്ചത്.

മോഹന്‍ലാലിന്റെ അച്ഛനായും മമ്മൂട്ടി ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 1982ല്‍ പുറത്തിറങ്ങിയ പടയോട്ടം എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടി ലാലിന്റെ പിതാവായി എത്തിയത്. അന്ന് മമ്മൂട്ടി 30കളില്‍ ആയിരുന്നു.

Advertisement