ദുബായ് പാര്‍ക്കില്‍ സ്വദേശി വനിതയെ കയറിപിടിച്ച പ്രവാസി യുവാവിന് കിട്ടയത് എട്ടിന്റെ പണി

27

ദുബായ് : ദുബായ് പാര്‍ക്കില്‍ സ്വദേശി വനിതയെ കയറിപിടിയ്ക്കാന്‍ ശ്രമിച്ച പ്രവാസി യുവാവ് അറസ്റ്റിലായി. 31 കാരനായ ബംഗ്ലാദേശി യുവാവാണ് പിടിയിലായത്. ദുബായിലെ അല്‍ഖവനീജ് പാര്‍ക്കില്‍ ബന്ധുവായ പെണ്‍കുട്ടിയോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു യുവതി.

Advertisements

എന്നാല്‍ ഒരു യുവാവ് ഇവരെ പിന്തുടരുകയും യുവതിയെ കയറിപ്പിടിക്കുകയുമായിരുന്നു. യുവതി ഇയാളെ തട്ടി മാറ്റിയതോടെ ഇയാള്‍ പാര്‍ക്കിന്റെ മതില്‍ ചാടിക്കടന്നു. യുവതിയും പെണ്‍കുട്ടിയും ഇയാളെ പിന്തുടര്‍ന്നെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.

പുറത്തെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ടാക്സി ഡ്രൈവറോട് സംഭവം പറയുകയും അയാളുടെ ടാക്സി കാറില്‍ യുവതികള്‍ യുവാവിനെ കണ്ടെത്താനുള്ള ശ്രമം നടത്തുകയും ചെയ്തു. കാര്‍ കുറച്ചു മുന്നോട്ട് പോയപ്പോള്‍ യുവാവിനെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് യുവതികള്‍ അല്‍ഖുസൈസ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

Advertisement