നായികയിട്ടല്ലെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെയാണ് നടി ഷംന കാസിം പ്രേക്ഷകര്‍ക്കിടയില്‍ പേരെടുത്തത്. സിനിമയില്‍ ഒരു സാമ്പാര്‍ കഷ്ണമാകാന്‍ ഇനി താനില്ലെന്ന് വ്യക്തമാക്കുകയാണ് ഷംന. മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ കോളിവുഡിലേക്ക് പോയ താരം വീണ്ടും മലയാളത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.
മമ്മൂട്ടി നായകനാകുന്ന കുട്ടനാടന്‍ ബ്ലോഗില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ഷംന അഭിനയിക്കുന്നത്. മലയാളത്തില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന സ്വഭാവമുണ്ടെന്നു താരം പറയുന്നു. ഒരു നടി പോലീസ് വേഷത്തിലെത്തി ഹിറ്റായാല്‍ പിന്നെ തുടരെ, തുടരെ ലഭിക്കുന്നത് അത്തരം കഥാപാത്രമാണെന്നും ഷംന വ്യക്തമാക്കി.
നല്ല ഒരു നര്‍ത്തകി കൂടിയായ ഷംന സ്റ്റേജ് ഷോകളിലും ശ്രദ്ധേയ താരമാണ്. സ്റ്റേജ് ഷോകളില്‍ നിറഞ്ഞു നില്‍ക്കുന്നത് കൊണ്ടാണോ സിനിമയില്‍ അവസരം കുറഞ്ഞതെന്ന ചോദ്യത്തിന് ഒരിക്കലും അങ്ങനെ കരുതുന്നില്ല എന്ന മറുപടിയാണ് ഷംന നല്‍കിയത്.
എന്നെ ഏതൊരു മലയാളിയും കൂടുതല്‍ അറിയുന്നത് നര്‍ത്തകി എന്ന നിലയിലാണ്, നൃത്തമാണ് എന്നെ ഇവിടെവരെ എത്തിച്ചത്, അതിനാല്‍ നൃത്തം ഒരിക്കലും കൈവിടില്ലെന്നും ഷംന ഒരു അഭിമുഖത്തില്‍ സംസാരിക്കവേ കൂട്ടിച്ചേര്‍ത്തു.
തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ ബ്ലോഗില്‍ പോലീസ് വേഷത്തിലാണ് നടി ഷംന കാസിം എത്തുന്നത്. പൊക്കക്കുറവുള്ളതിനാല്‍ പോലീസ് വേഷം തനിക്കിണങ്ങുമോ എന്ന സംശയമുണ്ടായിരുന്നെന്നും എന്നാല്‍ മമ്മൂട്ടിയുടെ വാക്ക് നല്‍കിയ ധൈര്യത്തിലാണ് താന്‍ സിനിമയിലെ മുഴുനീള വേഷം ചെയ്തതെന്നും ഷംന പറയുന്നു.
‘ബോയ്കട്ട് ഉള്ളതു കൊണ്ടാണ് കുട്ടനാടന്‍ ബ്ലോഗില്‍ ഈ ഒരു നല്ല കഥാപാത്രം എനിക്ക് ലഭിച്ചത്. എല്ലാവര്‍ക്കും ഈ ലുക്ക് ഇഷ്ടമായി. പ്രേക്ഷകര്‍ തന്ന ആത്മവിശ്വാസം വലുതാണ്. ഈ മുടിയാണ് കുട്ടനാടന്‍ ബ്ലോഗിലെ പോലീസ് കഥാപാത്രം ചെയ്യാന്‍ എനിക്ക് ആത്മവിശ്വാസം തന്നത്. കാരണം എനിക്ക് ഉയരം ഇല്ലാത്തതിനാല്‍ പോലീസ് വേഷം ഇടുമ്പോള്‍ ചേരില്ല എന്ന തോന്നല്‍ ഉണ്ടായിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് സേതു ചേട്ടനോട് പറഞ്ഞിരുന്നു എന്നെ ത്രൂ ഔട്ട് പോലീസ് വേഷം ധരിപ്പിക്കരുതെന്ന്.
കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ അങ്ങിനെ ചെയ്യാമെന്ന് സേതു ചേട്ടനും പറഞ്ഞു. പക്ഷെ ഒറ്റ തവണ പോലീസ് വേഷത്തില്‍ അഭിനയിച്ചപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായി. പോലീസ്‌കാരിത്തി കൊള്ളാമല്ലോ എന്ന് മമ്മൂക്കയും പറഞ്ഞു. ഇത്രേം വലിയ സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞപ്പോള്‍ എനിക്ക് അഹങ്കാരമായി. അങ്ങിനെ ലഭിച്ച കോണ്‍ഫിഡന്‍സ് ആണ്. മറ്റുള്ളവര്‍ അല്ലെ നന്നായിട്ടുണ്ടോ എന്ന് പറയേണ്ടത്. അങ്ങിനെയാണ് മിക്ക സീനുകളിലും പോലീസ് വേഷമായത്’