എഴുന്നേറ്റ് നടക്കാന്‍ ഒരു മാസമെടുക്കും, മിസ്റ്റര്‍ ഏഷ്യ മുരളി പീഡിപ്പിച്ച യുവതിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

64

കോട്ടയം: കോട്ടയത്ത് മിസ്റ്റര്‍ ഏഷ്യ പീഡിപ്പിച്ച് ആശുപത്രിയിലാക്കിയ യുവതി പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു.പീഡനത്തിനിരയായി അമിത രക്തസ്രാവത്തെ തുടര്‍ന്ന കുടമാളൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന യുവതി അപകടനില തരണം ചെയ്തിരിക്കുകയാണ്. ഒരു മാസം വിശ്രമിച്ചാലേ യുവതിക്ക് നടന്നു തുടങ്ങാന്‍ കഴിയൂ.

Advertisements

അതേ സമയം പീഡനക്കേസില്‍ റിമാന്റ് ചെയ്യപ്പെട്ട മസില്‍മാനും നേവി ഉദ്യോഗസ്ഥനുമായ മുരളിയുടെ ഇപ്പോഴത്തെ ഗതി ഏതാണ്ടിങ്ങനെയാണ്. ജയിലില്‍ ചിക്കനും മുട്ടയും ജിമ്മുമില്ല. തിങ്കളാഴ്ച രാവിലെ കഴിച്ചത് നാലു ചപ്പാത്തി, പിന്നീട് ഇടവിട്ട് മൂന്ന് ദിവസങ്ങളില്‍ രാവിലെ ഉപ്പുമാവ് ഇടവിട്ട് ഇഡ്ഡലിയും ഒരു ദിവസം മട്ടനും രണ്ടു ദിവസവും ഉച്ചയ്ക്ക് മീന്‍ കറിയുമായി ഉച്ചയ്ക്കും രാത്രിയിലും ചോറ്. പിന്നെ നിന്ന് തിരിയാന്‍ ഇടമില്ലാത്ത കോട്ടയം സബ്ജയിലില്‍ വ്യായാമം ചെയ്യാന്‍ പോലും സൗകര്യമില്ലാത്തപ്പോള്‍ എന്ത് ജിമ്മ്.

ദിവസം രണ്ടരക്കിലോ ചിക്കനും അമ്പത് മുട്ടയുടെ വെള്ളയും ആറു മണിക്കൂര്‍ ജിമ്മില്‍ വ്യായാമവും ചെയ്തിരുന്ന ബലാത്സംഗക്കേസില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട മുരളീകുമാറിന്റെ അവസ്ഥയാണിത്.

പീഡനക്കേസില്‍ ജാമ്യം കിട്ടുന്ന കാര്യവും ബുദ്ധിമുട്ടിലായതോടെ പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്ന് സ്ഥാപിച്ച് കേസില്‍ നിന്നും തലയൂരാനാണ് ഇനി മുന്‍ മിസ്റ്റര്‍ ഇന്ത്യയുടെ ശ്രമം. കോട്ടയം ഹെഡ് പോസ്റ്റോഫീസ് ജംഗ്ഷനില്‍ നിന്ന തന്നെ മയക്കുമരുന്നു സ്പ്രേ ചെയ്ത് തട്ടിക്കൊണ്ടു പോയി ഒരു സംഘം പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആദ്യം നല്‍കിയ മൊഴി. പിന്നീടാണ് തന്നെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ഭക്ഷണം കഴിക്കാനെന്ന വ്യാജേനെ മുറിയില്‍ വിളിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി മൊഴി കൊടുത്തത്.

കേസില്‍ പെട്ടതോടെ രണ്ടു തവണ മിസ്റ്റര്‍ ഏഷ്യ വരെയായ ഈ നേവി ഉദ്യോഗസ്ഥന്റെ ജോലിയും പരുങ്ങലിലായി. കഴിഞ്ഞ ദിവസമാണ് മിസ്റ്റര്‍ ഇന്ത്യയ്ക്കെതിരേ യുവതിയുടെ ആരോപണം പുറത്തു വന്നത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം യുവതിയുടെ മൊഴിയെടുത്തിരുന്നു. രണ്ടാമത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുരളിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

Advertisement