ഞാന്‍ ശബരിമലയില്‍ പോയതിനു കാരണം മലയാളത്തിലെ ഒരേയൊരു നടന്‍! വിവേക് ഒബ്‌റോയ്

20

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മലയാളത്തിന്റെ താരരാജാവ്‌ മോഹന്‍ലാലുമായി ‘ലൂസിഫര്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ബോളിവുഡ് താരം വിവേക് ഒബ്രോയ്.

Advertisements

എല്ലാ വര്‍ഷവും ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്നതിനാല്‍ മലയാളികള്‍ക്ക് കൂടുതല്‍ പരിചിതനാണ് വിവേക്. എല്ലാ വര്‍ഷവും ശബരിമലയിലെ തന്റെ സന്ദര്‍ശനം പ്ലാന്‍ ചെയ്യുന്നത് മോഹന്‍ലാല്‍ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിവേക്.

ഒരിക്കല്‍ ലാലേട്ടന്‍ എന്നോട് ചോദിച്ചു, എല്ലാ വര്‍ഷവും ശബരിമലയില്‍ വരാറുണ്ടല്ലേ, അതെ എന്ന് മറുപടി നല്‍കിയപ്പോള്‍ അടുത്ത വര്‍ഷം മുതല്‍ കാര്യങ്ങള്‍ എല്ലാം താന്‍ ഓര്‍ഗനൈസ് ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി, ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാനടനാണ് അദ്ദേഹം.

ലാലേട്ടനോട് വല്ലാത്ത ആത്മബന്ധമുണ്ട്. ഞങ്ങള്‍ തമ്മില്‍ പതിനാറ് വര്‍ഷത്തെ പരിചയമുണ്ട്, എന്നും ആദരവയോടെയാണ് അദ്ദേഹത്തെ ഞാന്‍ നോക്കി കാണുന്നത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിവേക് വ്യക്തമാക്കി.

Advertisement