വിമാനത്താവളത്തില്‍ തന്നെ അപമാനിച്ച ജെറ്റ് എയര്‍വെയ്സിന് എതിരെ പൊട്ടിത്തെറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

14

തനിക്ക് വിമാനത്താവളത്തില്‍ നേരിട്ട അപമാനത്തെക്കുറിച്ചു നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ജെറ്റ് എയര്‍വെയ്സ് ഗ്രൗണ്ട് സ്റ്റാഫിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

Advertisements

യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉളവാക്കുന്ന തരത്തിലാണ് ജെറ്റ് എയര്‍വെയ്സ് അധികൃതരുടെ പലപ്പോഴുമുള്ള പെരുമാറ്റമെന്നും പല വിമാനത്താവളങ്ങളിലെ കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വെയ്സ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത്. ഇത്തരം പെരുമാറ്റവും സംസാരവും പലപ്പോഴും യാത്രക്കാരെ വേദനിപ്പിക്കുന്നുണ്ട്. ഫ്ളൈറ്റുകള്‍ക്കായ് താന്‍ ഇതുവരെ വൈകിയിട്ടില്ല. പ്രത്യേക അവകാശങ്ങള്‍ തേടാനോ ക്യൂവില്‍ പരിഗണന ലഭിക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല.

ഞാന്‍ താരപരിവേഷത്തില്‍ അഭിരമിക്കുന്ന ആളല്ല. ഇന്ന് എന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരിയോട് അവരുടെ മോശം പെരുമാറ്റമുണ്ടായത്.

മുന്‍പ് കുഞ്ഞുമായി പോകുമ്പോള്‍ തന്റെ കുടുംബത്തിന് തന്നെയും ഇത് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.ദുല്‍ഖറിന്റെ ട്വീറ്റിന് മറുപടിയായി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. മുന്‍പ് ജെറ്റ് എയര്‍വെയ്‌സ് ഗ്രൗണ്ട് സ്റ്റാഫ് യാത്രക്കാരനെ കൈയേറ്റം ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതേസമയം, താങ്കളുടെ കോണ്‍ടാക്ട് നമ്പര്‍ ഡയറക്ട് മെസേജ് അയക്കു പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നുള്ള സ്ഥിരം മറുപടിയാണ് ജെറ്റ് എയര്‍വെയ്‌സിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

Advertisement